---
title: "യൂണിഫോമില്‍ ഇരുന്ന് ഓടക്കുഴല്‍ വായിച്ചു പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറൽ "
english_title: "Police officer in uniform reads flute; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42285/police-officer-in-uniform-reads-flute-video-goes-viral"
published_at: "2022-05-12T12:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cb4f056ecd_police.jpg"
keywords: []
---

# യൂണിഫോമില്‍ ഇരുന്ന് ഓടക്കുഴല്‍ വായിച്ചു പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറൽ 

> **Lead Summary:** ഓരോ മനുഷ്യര്‍ക്കും ഓരോ കഴിവുകളുണ്ട്. എന്നാല്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ ഒരു വേദി കിട്ടാത്തവരും ഉണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

## Article Content

ഓരോ മനുഷ്യര്‍ക്കും ഓരോ കഴിവുകളുണ്ട്. എന്നാല്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ ഒരു വേദി കിട്ടാത്തവരും ഉണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇവിടെ താരം. യൂണിഫോമില്‍ ഇരുന്ന് ഓടക്കുഴല്‍ വായിക്കുകയാണ് മുംബൈ പോലീസിലെ ഈ കോണ്‍സ്റ്റബിള്‍. മുംബൈ പൊലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് ഈ ഉദ്യോഗസ്ഥന്‍. മുംബൈയിലെ വാഡല റെയില്‍വേ സ്റ്റേഷനടുത്തുള്ള റോഡിലിരുന്നാണ് അതിഗംഭീരമായി ഉദ്യോഗസ്ഥന്‍ ഓടക്കുഴല്‍ വായിക്കുന്നത്.

[**https://twitter.com/i/status/1523165492713705472**](https://twitter.com/i/status/1523165492713705472)

1997ല്‍ പുറത്തിറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയിലെ ‘സന്ദേശേ ആതെ ഹേ’ എന്ന ഗാനമാണ് ഉദ്യോഗസ്ഥന്‍ ഓടക്കുഴലില്‍ മനോഹരമായി വായിക്കുന്നത്. ചുറ്റും നിന്ന് മറ്റ് ഉദ്യോഗസ്ഥരും ഈ പൊലീസുകാരന് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

രാജ്യസ്നേഹമാണ് ഈ സിനിമയുടെ ഉള്ളടക്കം തന്നെ. ശത്രു രാജ്യത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ സമര്‍പ്പിക്കുന്ന ധീര പട്ടാളക്കാരുടെ കഥയാണ് സിനിമ പറയുന്നത്. അങ്ങനെ ഒരു സിനിമയിലെ ഗാനം തന്നെ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടക്കുഴലിലൂടെ വായിച്ചത് പലര്‍ക്കും നോസ്റ്റാള്‍ജിയ തന്നെ നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42285/police-officer-in-uniform-reads-flute-video-goes-viral)