---
title: "കോണ്‍ഗ്രസ്സ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു;  മല്ലികാ സുകുമാരന്‍"
english_title: "Actress Mallika Sukumaran reveals her political stance."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42233/actress-mallika-sukumaran-reveals-her-political-stance"
published_at: "2022-05-12T09:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c884d4c4f6_mallika sukumaran.jpg"
keywords: []
---

# കോണ്‍ഗ്രസ്സ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു;  മല്ലികാ സുകുമാരന്‍

> **Lead Summary:** മലയികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മല്ലികാ സുകുമാരൻ. പഴയ സിനിമകൾ മുതൽ പുതിയ സിനിമകൾ വരെ അത്രയേറെ പ്രിയപ്പെട്ടതാണ് . താരം തെരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മൊച്ചപ്പെട്ടതാണ് . താരത്തെപ്പോലെത്തന്നെ മല്ലികാ സുകുമാരന്റെ കുടുംബവും ഓരോ പ്രേക്ഷകർക്കും വളരെ ഇഷ്ടമാണ് . ഇപ്പോഴിതാ മല്ലികാ സുകുമാരന്റെ പുതിയ അഭിമുഘമാണ് ശ്രദ്ധനേടുന്നത്.**

## Article Content

മലയികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മല്ലികാ സുകുമാരൻ. പഴയ സിനിമകൾ മുതൽ പുതിയ സിനിമകൾ വരെ അത്രയേറെ പ്രിയപ്പെട്ടതാണ് . താരം തെരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മൊച്ചപ്പെട്ടതാണ് . താരത്തെപ്പോലെത്തന്നെ മല്ലികാ സുകുമാരന്റെ കുടുംബവും ഓരോ പ്രേക്ഷകർക്കും വളരെ ഇഷ്ടമാണ് . ഇപ്പോഴിതാ മല്ലികാ സുകുമാരന്റെ പുതിയ അഭിമുഘമാണ് ശ്രദ്ധനേടുന്നത്.**

തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് നടി മല്ലികാ സുകുമാരന്‍. ഒരു അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായം പങ്കുവെച്ചത്.

മുമ്പ് താന്‍ ഒരു കോണ്‍ഗ്രസ്സുകാരിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ള വിശ്വാസം നശിച്ചെന്നും അവര്‍ വ്യകത്മാക്കി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മൂല്യച്യൂതി വന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മല്ലികാസുകുമാരന്റെ വാക്കുകള്‍ **

എത്രയോ കാലം എന്റെ അച്ഛന്‍ പറയുന്നത് കേട്ട് കോണ്‍ഗ്രസ്സ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് ആ അഭിപ്രായമില്ല.

കാരണം എപ്പോള്‍ നോക്കിയാലും അതിനകത്ത് തമ്മിലടിയാണ്. ഇങ്ങനെ തമ്മിലടിക്കാനാണോ മഹാത്മഗാന്ധിയും നെഹ്‌റുവും ഇന്ദിരയുമൊക്കെ കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തിക്കൊണ്ട് വന്നത്.

തമ്മിലടിക്കാത്തവരും അതിലുണ്ട്, അവര്‍ കുറേക്കാലം നോക്കീയിട്ട് ഒന്നു ശരിയാകുന്നില്ലെന്ന് കണ്ടപ്പോള്‍ നൈസായിട്ട് അങ്ങ് പിന്മാറി. അധികാര മോഹികളാണ് ഇപ്പോള്‍ തമ്മില്‍ അടികൂടി കൊണ്ടിരിക്കുന്നത്.

അതൊന്നും ആ പാര്‍ട്ടിക്ക് യോജിച്ചതല്ല, ഞാനൊരു പഴയ കോണ്‍ഗ്രസ്സുകാരിയാണ്, പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. ഞാന്‍ സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യുന്നയാളാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/42233/actress-mallika-sukumaran-reveals-her-political-stance)