---
title: "ഒരു ചായക്കടയുണ്ട്, എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്; ഇന്ദ്രജിത്ത്"
english_title: "There is a tea shop, and it all starts from there; Indrajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42227/there-is-a-tea-shop-and-it-all-starts-from-there-indrajith"
published_at: "2022-05-12T08:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c76671dad8_indrajith.jpg"
keywords: []
---

# ഒരു ചായക്കടയുണ്ട്, എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്; ഇന്ദ്രജിത്ത്

> **Lead Summary:** മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രജിത്ത് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . താരത്തെപ്പോലെത്തന്നെ താരത്തിന്റെ കുടുംബവും ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഘമാണ് വൈറലാകുന്നത് .**

## Article Content

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രജിത്ത് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . താരത്തെപ്പോലെത്തന്നെ താരത്തിന്റെ കുടുംബവും ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഘമാണ് വൈറലാകുന്നത് .**

സുരാജും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന പത്താം വളവ് ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ചിത്രമാണ്, ഇപ്പോഴിതാ ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ ചിത്രത്തിലെ രഹസ്യത്തെക്കുറിച്ച് ഒരു സൂചന നല്‍കിയിക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്.

പത്താം വളവ് ഒരു ഫാമിലി ഡ്രാമയാണെന്നും ഒരു ചായക്കടയില്‍ നിന്നാണ് എല്ലാത്തിനും തുടക്കമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്രജിത്ത് പറഞ്ഞത് **

പത്താം വളവില്‍ ഒരു ചായക്കടയുണ്ട്. അവിടെ വെച്ചാണ് ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. പത്താം വളവ് ഒരു മെയിന്‍ പോയിന്റാണ്. അവിടെ നിന്ന് സോളമന്റെ (സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം) വീട്ടിലേക്ക് കുറച്ചു ദൂരം മാത്രമേ ഒള്ളു.

സോളമനുമായി വരുമ്പോഴും അതിനു മുന്‍പും നടക്കുന്ന സംഭാഷണങ്ങള്‍ ഏറെയും ഈ പത്താം വളവിലെ ചായക്കടയില്‍ വച്ചാണ് നടക്കുന്നത്. അത്തരത്തില്‍ സിനിമയിലെ വളരെ പ്രാധ്യാന്യമുള്ള ഒരു ലൊക്കേഷനാണ് പത്താം വളവ് ചിത്രം ഈ മാസം 13 നാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42227/there-is-a-tea-shop-and-it-all-starts-from-there-indrajith)