---
title: "ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവീൻ"
english_title: "Naveen shares a picture with Daisy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42157/naveen-shares-a-picture-with-daisy"
published_at: "2022-05-11T19:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bc2ea14501_naveen.jpg"
keywords: []
---

# ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവീൻ

> **Lead Summary:** മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം നാലാം സീസണ്‍ ഏഴാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ഗെയിം കൂടുതല്‍ വാശിയേറുകയാണ്. മത്സരത്തിന്‍റെ തീവ്രത ഓരോ ആഴ്ചയും കൂടി വരികയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു.

## Article Content

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം നാലാം സീസണ്‍ ഏഴാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ഗെയിം കൂടുതല്‍ വാശിയേറുകയാണ്. മത്സരത്തിന്‍റെ തീവ്രത ഓരോ ആഴ്ചയും കൂടി വരികയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു.

ആ പോരാട്ടത്തില്‍ പാതി വഴിയില്‍ രണ്ട് മത്സരാര്‍ഥികളാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. ആദ്യം ഷോയിൽ നിന്നും പുറത്തായത് ജാനകി ആയിരുന്നെങ്കിൽ രണ്ടാമത് എലിമിനേറ്റ് ആയത് ശാലിനി ആയിരുന്നു.

**

പിന്നീട് അശ്വിനും മണികണ്ഠനും പുറത്തേക്ക് പേയി. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഇന്നിതാ നവീനും ഡെയ്സിയും ഷോയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഒമ്പത് പേരായിരുന്നു ആഴ്ചയിലെ എവിക്ഷനിൽ വന്നിരുന്നത്.

[https://www.facebook.com/NaveenArakkal/posts/10162061178106164**](https://www.facebook.com/NaveenArakkal/posts/10162061178106164)

ഇപ്പോഴിതാ അവസാനമയി എവിക്ഷനായ നവീനും ഡെയ്സിയും പുറത്തെത്തി ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ വരുന്ന ചിത്രമാണ് നവീൺ പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിനകത്ത് കാര്യമായ സൗഹൃദം നവീനും ഡെയ്‌സിയും തമ്മിലുണ്ടായിരുന്നില്ല. പുറത്തായത് ഒരുമിച്ചായതോടെയാണ് ഒരുമിച്ച് യാത്രചെയ്യാൻ അവസരം ലഭിച്ചത്. ബാക്ക് ടു കൊച്ചി, ഫ്രം മുംബൈ എന്നാണ് നവീൻ ചിത്രത്തിനൊപ്പം കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42157/naveen-shares-a-picture-with-daisy)