---
title: " മഞ്ജു വാര്യരുടെ തല പൊട്ടി രക്തം വന്നു; സംഭവിച്ചതിനെക്കുറിച്ച് രേണു സൗന്ദര്‍"
english_title: "Actress Renu Soundar, who played the lead role in the film, talks about an accident that happened to Manju."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42123/actress-renu-soundar-who-played-the-lead-role-in-the-film-talks-about-an-accident-that-happened-to-manju"
published_at: "2022-05-11T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ba0e4a3dc2_manju.jpg"
keywords: []
---

#  മഞ്ജു വാര്യരുടെ തല പൊട്ടി രക്തം വന്നു; സംഭവിച്ചതിനെക്കുറിച്ച് രേണു സൗന്ദര്‍

> **Lead Summary:** സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ മഞ്ജുവിന് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ നടി രേണു സൗന്ദര്‍.

## Article Content

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ മഞ്ജുവിന് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ നടി രേണു സൗന്ദര്‍.

സംഘട്ടന രംഗത്തിനിടയില്‍ മഞ്ജു വാര്യര്‍ക്ക് ഒരപകടം സംഭവിച്ചു. തല പൊട്ടി രക്തം വന്നു. എന്നാല്‍ താന്‍ അത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്. മഞ്ജു വാര്യരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറഞ്ഞു എങ്കിലും നടി അടുത്ത ദിവസം വന്നു രംഗം പൂര്‍ത്തിയാക്കിയെന്ന് ഒരു അഭിമുഖത്തില്‍ രേണു പറയുന്നു. മഞ്ജു വാര്യരുടെ അര്‍പ്പണബോധം കണ്ടു തനിക്ക് പ്രചോദനമുണ്ടായെന്ന് രേണു കൂട്ടിച്ചേര്‍ത്തു.

ജാക്ക് ആന്‍ഡ് ജില്‍ ഈ മാസം 20നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്.

ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42123/actress-renu-soundar-who-played-the-lead-role-in-the-film-talks-about-an-accident-that-happened-to-manju)