---
title: "പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നതിന് പിന്നിലെ രഹസ്യ പറഞ്ഞ് മമ്മൂട്ടി"
english_title: "Mammootty is open about making films with newcomers like this."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42106/mammootty-is-open-about-making-films-with-newcomers-like-this"
published_at: "2022-05-11T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b917994fb0_mammooty.jpg"
keywords: []
---

# പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നതിന് പിന്നിലെ രഹസ്യ പറഞ്ഞ് മമ്മൂട്ടി

> **Lead Summary:** മലയാള സിനിമയുടെ മെഗാസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് മമ്മൂട്ടി . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് . താരത്തൈ കുറിച്ചുള്ള ഓരോ വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും അത് വേഗത്തിലാണ് ചർച്ചയായി മാറാറുള്ളത് . ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ഒരു പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

## Article Content

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് മമ്മൂട്ടി . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് . താരത്തൈ കുറിച്ചുള്ള ഓരോ വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും അത് വേഗത്തിലാണ് ചർച്ചയായി മാറാറുള്ളത് . ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ഒരു പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുഴു ഉള്‍പ്പെടെ നവാഗത സംവിധായകരുടെ സിനിമകള്‍ തന്നെയാണ് നടന്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ നവാഗതര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നതിനെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്  അദ്ദേഹം.

‘ഞാന്‍ വന്നത് മുതല്‍ തന്നെ ഇങ്ങനെയാണ് . ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഒരുപാട് പുതിയ സംവിധായകര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ അന്നത്തെ പുതിയ ജനറേഷന്‍ ആക്ടേഴ്സാണ്.

അപ്പോള് പുതിയ ജനറേഷന്‍ ഡയരക്ടേഴ്സും നമ്മളെ തന്നെ ചൂസ് ചെയ്യുമായിരുന്നു. കുറച്ചുകൂടി നമ്മള്‍ അറിയപ്പെടുകയും നമ്മളേക്കാള്‍ കുറച്ച് പിറകില്‍ നില്‍ക്കുന്ന സംവിധായകര്‍ മുന്നോട്ടുവരികയും ചെയ്യുമ്പോഴാണല്ലോ അത് ശ്രദ്ധിക്കപ്പെടുന്നത്. നമ്മുടെ ഒപ്പമുള്ള ഒരുപാട് പേര്‍ അത്തരത്തിലുണ്ട്, മമ്മൂട്ടി പറഞ്ഞു.

എന്തുകൊണ്ടാണ് പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘പുതിയ ഡയരക്ടര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പുതിയ കാര്യം അറ്റ് ലീസ്റ്റ് ഒരു പ്രാവശ്യമെങ്കിലും എന്നെ വെച്ച് ചെയ്യാനുണ്ടാകും. അത് നമ്മള്‍ മുതലാക്കുന്നു. അതാണ് സത്യം. ഇത് പുറത്തുപറയേണ്ട എന്ന് വിചാരിച്ചതാണ്. ചിരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/42106/mammootty-is-open-about-making-films-with-newcomers-like-this)