---
title: " മലയാളികൾക്ക് പ്രിയങ്കരിയായ ഈ നടിയെ മനസിലായോ? ചിത്രങ്ങൾ വൈറൽ"
english_title: "Do you understand this favorite actress of Malayalees? Images are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42095/do-you-understand-this-favorite-actress-of-malayalees-images-are-viral"
published_at: "2022-05-11T15:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b88430f258_athithi.jpg"
keywords: []
---

#  മലയാളികൾക്ക് പ്രിയങ്കരിയായ ഈ നടിയെ മനസിലായോ? ചിത്രങ്ങൾ വൈറൽ

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. വളരെ പെട്ടെന്നാണ് ഇത്തരം ചിത്രങ്ങൾ ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ അതുപോലെ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. തൻറെ അമ്മയോടൊപ്പം നിൽക്കുന്ന ഒരു കൊച്ചു സുന്ദരിയെ ചിത്രത്തിൽ കാണാം. ഈ താരത്തെ നിങ്ങൾക്ക് മനസ്സിലായോ? ഒറ്റനോട്ടത്തിൽ ആളെ മനസ്സിലാക്കാൻ സാധിച്ചു എങ്കിൽ നിങ്ങൾ ഒരുഗ്രൻ സിനിമ പ്രേമിയാണ്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. വളരെ പെട്ടെന്നാണ് ഇത്തരം ചിത്രങ്ങൾ ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ അതുപോലെ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. തൻറെ അമ്മയോടൊപ്പം നിൽക്കുന്ന ഒരു കൊച്ചു സുന്ദരിയെ ചിത്രത്തിൽ കാണാം. ഈ താരത്തെ നിങ്ങൾക്ക് മനസ്സിലായോ? ഒറ്റനോട്ടത്തിൽ ആളെ മനസ്സിലാക്കാൻ സാധിച്ചു എങ്കിൽ നിങ്ങൾ ഒരുഗ്രൻ സിനിമ പ്രേമിയാണ്.

ആളെ മനസ്സിലായില്ലെങ്കിൽ താഴേക്ക് വായിച്ചാൽ ആളെ പിടി കിട്ടും. മലയാളികൾക്ക് സുപരിചിതയായ നടിയാണ് അതിഥി റാവു ഹൈദരി. പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. പല അല്ല ഇന്ത്യൻ ഭാഷകളിലെ സിനിമകളിലും താരമിപ്പോൾ സജീവം. ബോളിവുഡിൽ ആണ് താരം കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ ചെയ്യുന്നത്.

[**https://www.instagram.com/aditiraohydari/?utm_source=ig_embed&ig_rid=273b6b0d-cae4-4be2-bab0-49aa4d9ebb13**](https://www.instagram.com/aditiraohydari/?utm_source=ig_embed&ig_rid=273b6b0d-cae4-4be2-bab0-49aa4d9ebb13)

കുറച്ച് മുൻപാണ് താരം നായികയായി ഹേ സിനാമിക എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ ദുൽഖർ ആണ് നായകൻ. കാജൽ അഗർവാളാണ് മറ്റൊരു നായിക. ചിത്രം സാമാന്യം നല്ല പ്രതികരണമാണ് നേടിയത്. മുംബൈ നഗരത്തിൽ സ്വന്തമായി ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട് അതിഥി.

മലയാളത്തിൽ താരം നായികയായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് സൂഫിയും സുജാതയും. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ജയസൂര്യയും, ദേവ് മോഹനും ആണ് ചിത്രത്തിൽ നായകന്മാർ ആയി എത്തിയത്. ഹിന്ദിക്ക് പുറമേ തമിഴിലും താരം സജീവമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42095/do-you-understand-this-favorite-actress-of-malayalees-images-are-viral)