---
title: "പാര്‍വതിയുടെ രൂപം വല്ലാതെ മാറി, നടിക്ക് നേരെ വിമര്‍ശനം"
english_title: "Parvathy's appearance has changed drastically and criticism has been leveled against the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42050/parvathys-appearance-has-changed-drastically-and-criticism-has-been-leveled-against-the-actress"
published_at: "2022-05-11T12:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b5c9676b06_PARVATHI.jpg"
keywords: []
---

# പാര്‍വതിയുടെ രൂപം വല്ലാതെ മാറി, നടിക്ക് നേരെ വിമര്‍ശനം

> **Lead Summary:** കഴിഞ്ഞ ദിവസം ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പാര്‍വ്വതി ജയറാമിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലായിരുന്നു പാര്‍വതിയും മകളായ മാളവികയും അണിനിരന്നത്.

## Article Content

കഴിഞ്ഞ ദിവസം ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പാര്‍വ്വതി ജയറാമിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലായിരുന്നു പാര്‍വതിയും മകളായ മാളവികയും അണിനിരന്നത്.

നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ ചിത്രം വൈറല്‍ ആയത്. പിന്നാലെ സ്നേഹം അറിയിച്ച് ആരാധകരും എത്തി. ഇതിനിടെ ചില വിമര്‍ശനങ്ങളും പാര്‍വ്വതിക്ക് നേരെ വന്നു. പാര്‍വതിയുടെ രൂപം വല്ലാതെ മാറിയെന്നും ശരീരത്തിന് ചുളിവുകള്‍ വന്നുവെന്ന തരത്തിലുമായിരുന്നു കമന്റുകള്‍. എന്നാല്‍ വിമര്‍ശകര്‍ക്കുള്ള മറുപടി ആരാധകര്‍ തന്നെ കൊടുത്തു.

സ്ത്രീയാണ്. രണ്ട് മക്കളെ പ്രസവിച്ചു മുലയൂട്ടി വളര്‍ത്തിയ അമ്മയാണ്. അമ്മമാര്‍ ഇങ്ങനെയാണ്. അവര്‍ക്ക് പ്രായമാകും. വാനരന്മാര്‍ ബോഡി ഷെയ്മിങ് തുടരട്ടെ. ഏറ്റവും മനോഹരമായ ചിത്രം, പാര്‍വതി ജയറാം എന്ന് പറഞ്ഞുള്ള ചിത്രവും കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.

വണ്ണം ഉണ്ടായിരുന്നപ്പോള്‍ പാര്‍വ്വതിക്ക് നാച്ചുറല്‍ ആയ ഭംഗി ഉണ്ടായിരുന്നു. ഇപ്പോള്‍ വണ്ണം കുറച്ചതും മേക്കപ്പ് അധികം ആയതും ആണ് ഒരു പോരായ്മയായി ഫീല്‍ ചെയ്യുന്നത്. അഞ്ചും ആറും എട്ടും മക്കളെ പ്രസവിച്ച അമ്മമാര്‍ ഉണ്ട് ചിലപ്പോള്‍ ഭംഗി നഷ്ടപ്പെടാം.

പക്ഷേ പാര്‍വതി മേക്കപ്പില്ലാതെ വന്നാല്‍ ഇതിലും നന്നായേനെ. ഈ ഫോട്ടോ ഇട്ടവനോട് താങ്കളുടെ വീട്ടിലെ ആരുടെ എങ്കിലും ഫോട്ടോ ഇതുപോലെ മോര്‍ഫ് ചെയ്തിടുമോ? ശുദ്ധ പോക്രിത്തരം ആണിത്.

പാര്‍വതി ആ പാടവരമ്പിലൂടെ ഓടി വരുന്ന ഒരു സീന്‍ മതി അവര്‍ എത്ര മാത്രം സുന്ദരിയാണ് എന്നത് മനസിലാവാന്‍. അവരുടെ അഭിനയം, അതിലുപരി നമ്മുടെ പ്രിയപ്പെട്ട ജയറാം ഏട്ടന്റെ ഭാര്യ.

അങ്ങനെ മലയാളിയെ അഭിമാനമായി മാറി വന്നവാര്‍. നന്‍മകള്‍ നേരുന്നു. വീണ്ടും ആ കുടുംബത്തിന് നല്ലത് വരട്ടെ ഇനിയും, പാര്‍വതി ജയറാമിനേക്കാളും വളരെ ചെറുപ്പമാണ് അവര്‍ക്ക് പ്രായമധിന്‍കമൊന്നുമായിട്ടില്ലെന്നുമായിരുന്നു കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/42050/parvathys-appearance-has-changed-drastically-and-criticism-has-been-leveled-against-the-actress)