---
title: "ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ, താരം നൽകിയ മറുപടി വൈറൽ "
english_title: "Actress Rima Kallingal's response to a critic's question goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42038/actress-rima-kallingals-response-to-a-critics-question-goes-viral"
published_at: "2022-05-11T11:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b51bb95e41_RIMA.jpg"
keywords: []
---

# ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ, താരം നൽകിയ മറുപടി വൈറൽ 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ . സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടന്നാണ് ചർച്ചയായി മാറാറുള്ളത് . ഇപ്പോഴിതാ ഒരു വിമര്‍ശകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈലാകുന്നത്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ . സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടന്നാണ് ചർച്ചയായി മാറാറുള്ളത് . ഇപ്പോഴിതാ ഒരു വിമര്‍ശകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈലാകുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ മുസ്ലിയാര്‍ അപമാനിച്ച സംഭവം വലിയ ചര്‍ച്ചയായി മാറുകയാണ്. സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.

വിഷയത്തില്‍ ഇടപെടുന്നില്ലേയെന്ന് നടി റിമ കല്ലിങ്കലിനോടുള്ള വിമര്‍ശകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു താരത്തിന്റെ മറുപടി.

കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്.

പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്.

ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്ന് അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് കയര്‍ത്തുകൊണ്ട് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42038/actress-rima-kallingals-response-to-a-critics-question-goes-viral)