---
title: "തൽക്കാലം ആ കാര്യത്തില്‍ എതിരാളികളില്ല:  മമ്മൂട്ടി പറയുന്നു "
english_title: "For the time being, there are no rivals in that regard: Mammootty says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42031/for-the-time-being-there-are-no-rivals-in-that-regard-mammootty-says"
published_at: "2022-05-11T11:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b4b966cb79_MAMMOTTY.jpg"
keywords: []
---

# തൽക്കാലം ആ കാര്യത്തില്‍ എതിരാളികളില്ല:  മമ്മൂട്ടി പറയുന്നു 

> **Lead Summary:** മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി . താരത്തിന്റെ ആദ്യ സിനിമ മുതൽ ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് താരത്തിന്റെ എല്ലാ സിനിമകളും . താരത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും അറിയാൻ പ്രേക്ഷകർക്ക് അത്രയേറെ ആകാംഷയാണ് .

## Article Content

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി . താരത്തിന്റെ ആദ്യ സിനിമ മുതൽ ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് താരത്തിന്റെ എല്ലാ സിനിമകളും . താരത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും അറിയാൻ പ്രേക്ഷകർക്ക് അത്രയേറെ ആകാംഷയാണ് .

ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത് . മോളിവുഡ് സിനിമയുടെ ഉള്ളടക്കമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതെന്ന് മമ്മൂട്ടി. അതുകൊണ്ടാണ് ആ സിനിമ പ്രേക്ഷകര്‍ കാണുന്നത് കണ്‍ഡന്റ് വൈസ് തല്‍കാലത്തേക്ക് ഇവിടെ നമ്മളോട് മത്സരിക്കാന്‍ വേറൊരാളില്ല. എതിരാളിയില്ല.

അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ ഒരു സിനിമ ചെയ്യും കാണണം എന്ന് നമ്മള്‍ ആരോടും പറയില്ലല്ലോ. നമ്മള്‍ ആ വര്‍ഷത്തിലേക്ക് എത്തിപെടുകയല്ലേ, നമ്മളെ കൊണ്ട് വരുകയല്ലേ.

നാല്‍പ്പത്തിരണ്ട് വര്‍ഷമായി സിനിമയിലെത്തിയിട്ട്. അത് വളരെ വലിയ കാലയളവാണ്. ഈ 42 വര്‍ഷം ഞാന്‍ ജീവിച്ചിരുന്നടത്തോളവും ഇനി അങ്ങോട്ടും ഇവര് എനിക്ക് സപ്പോട്ട് തരും. ഞാന്‍ നന്നായാല്‍ മതിയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള അനുഭവത്തെ കുറിച്ചും മമ്മൂട്ടി പറഞ്ഞു. പുറത്ത് പലരും പറയുന്നതു പോലെ അത്ര റഫ് ആന്റ് ടഫ് ഒന്നുമല്ല ലിജോ. ലിജോ വെറും പാവമാണ്. ഞാനടക്കം എല്ലാവരും പാവമാണ്.

ലിജോയ്ക്ക് പതിഞ്ഞ ശബ്ദമാണ്. ആരോടും ദേഷ്യപ്പെട്ട് താന്‍ കണ്ടിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം റിലീസിന് ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42031/for-the-time-being-there-are-no-rivals-in-that-regard-mammootty-says)