---
title: "'സിബിഐ 5 ദ് ബ്രെയിന്‍', വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടം; 9 ദിവസം നേടിയത്"
english_title: "'CBI 5D Brain' gains ground in overseas markets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42021/cbi-5d-brain-gains-ground-in-overseas-markets"
published_at: "2022-05-11T10:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b3ff93b26d_CBI.jpg"
keywords: []
---

# 'സിബിഐ 5 ദ് ബ്രെയിന്‍', വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടം; 9 ദിവസം നേടിയത്

> **Lead Summary:** മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ . വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

## Article Content

മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ . വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന്‍ കെ മധുവിന്‍റെ പ്രതികരണം. അതേസമയം ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസിയുടെ പുതിയ പതിപ്പിനായി പ്രേക്ഷകരില്‍ ഉണ്ടായിരുന്ന കാത്തിരിപ്പ് എത്രത്തോളമായിരുന്നു എന്നതിന്‍റെ തെളിവാണ് ഈ കണക്ക്.

ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42021/cbi-5d-brain-gains-ground-in-overseas-markets)