---
title: "പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദീപ്തി സതി"
english_title: "Deepti Sati shares new photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41984/deepti-sati-shares-new-photos"
published_at: "2022-05-10T23:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627aa44da87d9_VIRAL.jpg"
keywords: []
---

# പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദീപ്തി സതി

> **Lead Summary:** മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

## Article Content

മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. 

2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്. തനി ലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം കൊയ്യാനും ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 

യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്.

മെഴുകു പ്രതിമ പോലെ ഭംഗിയാണ് എന്നത് ഒറ്റ നോട്ടത്തിൽ തന്നെ പറയാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41984/deepti-sati-shares-new-photos)