---
title: "സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച്‌ ഹരീഷ് പേരാടി "
english_title: "Harish complains about Samastha leader abusing girl"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41981/harish-complains-about-samastha-leader-abusing-girl"
published_at: "2022-05-10T22:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a9e9a4e277_hareesh peradi.jpg"
keywords: []
---

# സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച്‌ ഹരീഷ് പേരാടി 

> **Lead Summary:** **ക**ഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. സമസ്ത എന്ന മത സംഘടനയുടെ ഒരു ചടങ്ങിൽ നിന്നും പുറത്തുവന്ന വീഡിയോ ആയിരുന്നു ഇത്. സദസ്സിൽ നിറയെ മതപണ്ഡിതർ ആയിരുന്നു ഉണ്ടായിരുന്നത്.

## Article Content

**ക**ഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. സമസ്ത എന്ന മത സംഘടനയുടെ ഒരു ചടങ്ങിൽ നിന്നും പുറത്തുവന്ന വീഡിയോ ആയിരുന്നു ഇത്. സദസ്സിൽ നിറയെ മതപണ്ഡിതർ ആയിരുന്നു ഉണ്ടായിരുന്നത്.

ഇവർ എല്ലാവരും തന്നെ പുരുഷന്മാർ ആയിരുന്നു. ഇതിനിടയിൽ സ്റ്റേജിലേക്ക് ഒരു പെൺകുട്ടി കയറിവന്നു. പെൺകുട്ടിയെ വിളിച്ചത് കൊണ്ട് മാത്രമാണ് അവർ സ്റ്റേജിലേക്ക് കയറി വന്നത്. പത്താംക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടി ആയിരുന്നു ഇത്.

പെൺകുട്ടിയെ അനുമോദിക്കുന്നതിന് വേണ്ടി ആയിരുന്നു സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ഒരു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് ഒരു മതപണ്ഡിതൻ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം സ്റ്റേജിൽ ഉള്ള മറ്റുള്ളവരെ കർശനമായ ഭാഷയിൽ വിമർശിച്ചു.

അദ്ദേഹം പറയുന്ന വാക്കുകൾ മൈക്കിൽ പെടുകയും ചെയ്തു. അങ്ങനെ ഇത് പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. ആരോട് ചോദിച്ചിട്ടാണ് പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് എന്നും അഥവാ അവരെ അഭിനന്ദിക്കണം ആയിരുന്നു എങ്കിൽ അവരുടെ ഉപ്പയെ വിളിക്കണം ആയിരുന്നു എന്നുമാണ് മതപണ്ഡിതൻ പറഞ്ഞത്.

നിരവധി ആളുകളായിരുന്നു ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴും ഇതുപോലെയുള്ള പുരാതന കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട് എന്ന് പറയുന്നത് വലിയ നാണക്കേട് ആണ് എന്നാണ് ഒരു വിഭാഗം മലയാളികൾ പറഞ്ഞത്.

എന്നാൽ അതേ സമയം ഇദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തുന്നുണ്ട്. മതവിശ്വാസം വെച്ചുപുലർത്തുന്ന ഒരു വിഭാഗം ആളുകളോട് മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നും അതിൽ വിശ്വാസമില്ലാത്തവർ അധികം കുരു പൊട്ടിക്കേണ്ട കാര്യമില്ല എന്നുമാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

അതേസമയം ഈ വിഷയത്തിൽ ഇപ്പോൾ ഹരീഷ് പേരാടി നടത്തുന്ന പ്രതികരണമാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്നവർ ഒന്നുംതന്നെ പ്രതികരിക്കാത്തത് എന്നാണ് ഹരീഷ് പേരാടി ചോദിക്കുന്നത്. ഇതിലും വലിയ ചോദ്യങ്ങളാണ് താരം പോസ്റ്റ് വഴി ചോദിക്കുന്നത്. ഫേസ്ബുക്കിൽ ആയിരുന്നു ഇദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41981/harish-complains-about-samastha-leader-abusing-girl)