---
title: "ദീപികയുമായി ലിപ് ലോക്ക് ചെയ്യണമെന്ന് ആഗ്രഹം - തുറന്നു പറഞ്ഞു താരം "
english_title: "I want to lock my lips with Deepika - the actress said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41976/i-want-to-lock-my-lips-with-deepika-the-actress-said-openly"
published_at: "2022-05-10T22:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a96c524c00_deepika.jpg"
keywords: []
---

# ദീപികയുമായി ലിപ് ലോക്ക് ചെയ്യണമെന്ന് ആഗ്രഹം - തുറന്നു പറഞ്ഞു താരം 

> **Lead Summary:** **ബോ**ളിവുഡിലെ മുന്‍നിര താരമാണ്‌...സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ആരെയാണ് ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ ഇഷ്ടമെന്ന ചോദ്യത്തിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ദീപിക പദുക്കോണ്‍ എന്നായിരുന്നു.

## Article Content

**ബോ**ളിവുഡിലെ മുന്‍നിര താരമാണ്‌...സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ആരെയാണ് ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ ഇഷ്ടമെന്ന ചോദ്യത്തിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ദീപിക പദുക്കോണ്‍ എന്നായിരുന്നു.

''ദീപിക പദുക്കോണ്‍, ജനങ്ങള്‍ അത് ആസ്വദിക്കും, ഞാനും'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

ദീപികയോട് തനിക്കുള്ള ക്രഷ് സിദ്ധാര്‍ത്ഥ് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇരുവരും ഒരുമിച്ചൊരു സിനിമ എന്നത് ഇതുവരെ നടന്നിട്ടില്ല.

അതേസമയം, ആലിയയെ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നത് താന്‍ അത്ര ആസ്വദിച്ചിരുന്നില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്ര മനസ് തുറന്നത്.

ആലിയയുമായുളള ചുംബന രംഗം ആസ്വദിക്കാനായില്ലെന്ന് മാത്രമല്ല താന്‍ ദീപികയുമൊത്ത് ചുംബന രംഗം ചെയ്യാന്‍ ഇഷ്ടപ്പെടുന്നതായും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. '''സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ ആലിയയും ഞാനുമുള്ള ചുംബന രംഗം റിഹേഴ്‌സ് ചെയ്യുക എന്നത് വളരെ ബോറായിരുന്നു. വല്ലാതെ ടെക്‌നിക്കലായിരുന്നു.

ചുണ്ടുകളുടേയും തലയുടേയും മൂക്കിന്റേയുമൊക്കെ ആംഗിളുകള്‍ നോക്കേണ്ടതുണ്ടായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ബോറായി തോന്നി'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41976/i-want-to-lock-my-lips-with-deepika-the-actress-said-openly)