---
title: "സോനാക്ഷി വിവാഹിതയാകുന്നു; വരനെ വെളിപ്പെടുത്താതെ താരം"
english_title: "Sonakshi gets married; The star without revealing the groom"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41969/sonakshi-gets-married-the-star-without-revealing-the-groom"
published_at: "2022-05-10T21:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a9139360ab_sonakshi.jpg"
keywords: []
---

# സോനാക്ഷി വിവാഹിതയാകുന്നു; വരനെ വെളിപ്പെടുത്താതെ താരം

> **Lead Summary:** **ബോ**ളിവുഡ് യുവ സുന്ദരി സോനാക്ഷി സിന്‍ഹ വിവാ​​​ഹിതയാകാന്‍ പോകുന്നു. നിശ്ചയം കഴി‍ഞ്ഞതിന്റേയും മോതിരം മാറിയതിന്റേയും ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ ആരാണ് വരനെന്നത് താരം വെളിപ്പെടുത്തിയിട്ടില്ല.

## Article Content

**ബോ**ളിവുഡ് യുവ സുന്ദരി സോനാക്ഷി സിന്‍ഹ വിവാ​​​ഹിതയാകാന്‍ പോകുന്നു. നിശ്ചയം കഴി‍ഞ്ഞതിന്റേയും മോതിരം മാറിയതിന്റേയും ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ ആരാണ് വരനെന്നത് താരം വെളിപ്പെടുത്തിയിട്ടില്ല.

വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ മാത്രമാണ് സോനാക്ഷി പങ്കുവെച്ചത്. വിവാഹ നിശ്ചയത്തിന് അണിഞ്ഞ മോതിരത്തിന്റെ ചിത്രങ്ങളും സോനാക്ഷി പങ്കുവെച്ചിട്ടുണ്ട്. 'എന്‍റെ ബിഗ് ഡെ' എന്ന് കുറിച്ചുകൊണ്ടാണ് ഏതാനും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചത്.

വിനയിയുടെ 'ക്രഷ്.' നിമിഷ, ദില്‍ഷ, സുചിത്ര എന്നിവരിലൊരാള്‍!, ദില്‍ഷയ്ക്ക് ഒരു വല്യേട്ടനെ കൂടി താങ്ങാനാവില്ല! വരന്റെ തോളില്‍ ചാഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും സോനാക്ഷി സിന്‍ഹ പങ്കുവെച്ചിട്ടുണ്ട്. 'എനിക്ക് വലിയ ദിവസം..... എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് യാഥാര്‍ഥ്യമാവുകയാണ്.

അത് നിങ്ങളുമായി പങ്കിടാന്‍ എനിക്ക് കാത്തിരിക്കാനാവില്ല....' 'ഇത്രത്തോളം എളുപ്പമായിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല....' ചിത്രങ്ങള്‍ പങ്കുവെച്ച്‌ സോനാക്ഷി കുറിച്ചു. താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസ പ്രവാഹമാണ് സിനിമാ സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും താരത്തെ തേടിയെത്തുന്നത്.

**

അതേസമയം തങ്ങളുടേതായ ചലി ഊഹാപോഹങ്ങളും സോനാക്ഷിയുടെ വരനെ സംബന്ധിച്ച്‌ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. 

സോനാക്ഷി സിന്‍ഹ വിവാ​ഹിതയാകുന്നു **

സോനാക്ഷി വിവാഹം ചെയ്യാന്‍ പോകുന്നത് സല്‍മാനെയാണെന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. 'അത് നടന്‍ സല്‍മാന്‍ ഖാന്റെ കൈകളും തോളുകളുമാണെന്ന് ഞങ്ങള്‍ക്കറിയാം...

ഒളിപ്പിച്ച്‌ വെക്കണ്ട!' തുടങ്ങിയ കമന്റുകളാണ് സോനാക്ഷിയുടെ പോസ്റ്റിന് ലഭിക്കുന്നത്. സല്‍മാനും സോനാക്ഷിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ നിരവധി ​ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

അന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍‌ രണ്ടുപേരും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ചിലര്‍ നടന്‍ സഹീര്‍ ഇഖ്ബാലാണോ ചിത്രങ്ങളില്‍ എന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാനൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായികൊണ്ടാണ് സഹീര്‍ ഇഖ്ബാല്‍ സിനിമയിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41969/sonakshi-gets-married-the-star-without-revealing-the-groom)