---
title: "അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ അദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല; ഭാഗ്യലക്ഷ്മി"
english_title: "Now Bhagyalakshmi's words about Dileep to Kavya are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41824/now-bhagyalakshmis-words-about-dileep-to-kavya-are-going-viral"
published_at: "2022-05-10T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279ff508684d_MANJU DILEEP.jpg"
keywords: []
---

# അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ അദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല; ഭാഗ്യലക്ഷ്മി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. നല്ല നല്ല സിനിമകളാണ് ഇരുവരും മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇരുവരുടെയും വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് വളരെയേറെ ആകാംക്ഷയായിരുന്നു . എന്നാൽ ഇരുവരുടെയും വേർപിരിയലും ആരാധകരെ വളരെയേറെ വേദനിപ്പിച്ച കാര്യങ്ങളിൽ ഒന്നാണ് . 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. നല്ല നല്ല സിനിമകളാണ് ഇരുവരും മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇരുവരുടെയും വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് വളരെയേറെ ആകാംക്ഷയായിരുന്നു . എന്നാൽ ഇരുവരുടെയും വേർപിരിയലും ആരാധകരെ വളരെയേറെ വേദനിപ്പിച്ച കാര്യങ്ങളിൽ ഒന്നാണ് . 

എന്നാൽ പിന്നീട്  ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെ. വിവാഹത്തിന് പിന്നാലെ കുറേ വിമര്‍ശനങ്ങളും ഇരുവരും കേള്‍ക്കേണ്ടി വന്നു. സിനിമയില്‍ ജോഡികളായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ അന്നെല്ലാം അതിനെ നിഷേധിക്കുകയായിരുന്നു ഇവര്‍. വിവാഹ ദിവസമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇപ്പോള്‍ ദിലീപിനെ കാവ്യയെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന വിവരം പരസ്യമാക്കിയത്. പ്രിയപ്പെട്ടവരല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല.

മകളാണ് വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചതെന്നും അവള്‍ക്കും അറിയാവുന്ന ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ആഗ്രഹിച്ച കാര്യമാണെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഒരു വിഭാഗം ഉയര്‍ത്തിയത്.

മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ അദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല.

വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്നങ്ങളുണ്ടായിരുന്നു. അത് മാറ്റാനായി രണ്ടാള്‍ക്കും ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41824/now-bhagyalakshmis-words-about-dileep-to-kavya-are-going-viral)