---
title: "'ട്വല്‍ത്ത്‍ മാനി'ല്‍ അനുശ്രീ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹൻലാല്‍"
english_title: "Mohanlal has released the new character poster of the movie 'Twelfth Man'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41800/mohanlal-has-released-the-new-character-poster-of-the-movie-twelfth-man"
published_at: "2022-05-10T10:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279eab8b163f_ANUSREE.jpg"
keywords: []
---

# 'ട്വല്‍ത്ത്‍ മാനി'ല്‍ അനുശ്രീ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹൻലാല്‍

> **Lead Summary:** മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ട്വല്‍ത്ത്‍ മാൻ'.കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 'ട്വല്‍ത്ത്‍ മാൻ' എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും.

## Article Content

മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ട്വല്‍ത്ത്‍ മാൻ'.കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 'ട്വല്‍ത്ത്‍ മാൻ' എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും.

'ട്വല്‍ത്ത്‍ മാൻ' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍ (12th Man). 'ട്വല്‍ത്ത്‍ മാനി'ലെ അനുശ്രീയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഷൈനി' എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുക.

**

ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'ട്വല്‍ത്ത്‍ മാൻ' എന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ 20നാണ് റിലീസ് ചെയ്യുക.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യം രണ്ട്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാൻ'. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.

[https://www.facebook.com/ActorMohanlal/posts/568174508009152**](https://www.facebook.com/ActorMohanlal/posts/568174508009152)

മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രമായിരിക്കും 'ട്വല്‍ത്ത് മാനി'ലേത്. രാഹുല്‍ മാധവ്, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുന്നുണ്ട്.

സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/41800/mohanlal-has-released-the-new-character-poster-of-the-movie-twelfth-man)