logo

ആക്ഷന്‍ ത്രില്ലറുമായി അപ്പാനി ശരത്ത് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

Published at Nov 8, 2020 05:52 PM ആക്ഷന്‍ ത്രില്ലറുമായി അപ്പാനി ശരത്ത്   ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

അപ്പാനി ശരത് പ്രധാനവേഷത്തിലെത്തുന്ന 'രന്ധാര നഗര'എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രമുഖ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

സമകാലിക സംഭവത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുടെ പ്രധാന ലൊക്കേഷനുകൾ മെെസൂര്‍,ഗുണ്ടല്‍ പേട്ട് എന്നിവിടങ്ങളാണ്.

രേണു സൗന്ദർ നായികയായെത്തുന്ന ചിത്രത്തിൽ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്, മച്ചാൻ സലീം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നവംബര്‍ ഒമ്പതിന് വെെകിട്ട് 4.30ന് കളമശ്ശേരി ഹോളി ഏയ്ഞ്ചല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ച്) പൂജാ കര്‍മ്മത്തോടെ ചിത്രീകരണം ആരംഭിക്കും.

നിതിൻ ബാസ്കർ, മുഹമ്മദ് തൽഹത് എന്നിവരുടേതാണ് കഥ. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം. സംഗീതം - നൊബെർട്ട് അനീഷ് ആൻറോ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മോഹിയു ഖാൻ, നിർമ്മാണം - ഫീനിക്സ് ഇൻകോപറേറ്റ്, ഷോകേസ് ഇന്റർനാഷണൽ.

The motion poster of the movie 'Randhara Nagar' starring Apani Sarath has been released. The poster of the film, scripted and directed by M Abdul Wadood, has been shared on Facebook by prominent actors, directors and other technocrats

Related Stories
ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

Dec 5, 2020 03:21 PM

ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

ചാക്കോച്ചൻ നായകനായ ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ...

Read More >>
ചുവന്ന സാരിയില്‍ സുന്ദരിയായി അനു സിത്താര

Dec 5, 2020 02:53 PM

ചുവന്ന സാരിയില്‍ സുന്ദരിയായി അനു സിത്താര

മലയാളത്തില്‍ മുഖശ്രീ ഉള്ള നായികമാരില്‍ ഒരാളാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് പ്രിയങ്കരിയായി മാറി...

Read More >>
Trending Stories