---
title: "വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ്; നടന്‍ ജോജു ജോര്‍ജിനെതിരെ എതിരെ നോട്ടീസ് നല്‍കുമെന്ന് ആര്‍.ടി.ഒ."
english_title: "RTO to issue notice against actor Jojo George for off road ride in Vagamon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41753/rto-to-issue-notice-against-actor-jojo-george-for-off-road-ride-in-vagamon"
published_at: "2022-05-09T22:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62794db534520_Untitled-1.jpg"
keywords: []
---

# വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ്; നടന്‍ ജോജു ജോര്‍ജിനെതിരെ എതിരെ നോട്ടീസ് നല്‍കുമെന്ന് ആര്‍.ടി.ഒ.

> **Lead Summary:** **വാ**ഗമണ്ണില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത സിനിമ നടന്‍ ജോജു ജോര്‍ജിനും എതിരെ നോട്ടീസ് നല്‍കുമെന്ന് ആര്‍.ടി.ഒ. വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.

## Article Content

**വാ**ഗമണ്ണില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത സിനിമ നടന്‍ ജോജു ജോര്‍ജിനും എതിരെ നോട്ടീസ് നല്‍കുമെന്ന് ആര്‍.ടി.ഒ. വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.

സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നല്‍കുക. അതേസമയം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജോയിന്റ് ആര്‍.ടി.ഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍.ടി.ഒ അറിയിച്ചു.

ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത ജോജു ജോര്‍ജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു.

കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡന്‍റ് ടോണി തോമസാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവിശ്യവുമായി ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്.

മാത്രമല്ല കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുള്ള ഭൂമിയില്‍, നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് പ്ലാന്‍റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ ടോണി തോമസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41753/rto-to-issue-notice-against-actor-jojo-george-for-off-road-ride-in-vagamon)