---
title: "നിയമപ്രകാരമുള്ള മുന്നറിയിപ്പ്, ആരും ഈ ഐറ്റം പരീക്ഷിക്കരുത്; സംവൃത സുനില്‍ "
english_title: "Legal warning, no one should try this item; Closed Sunil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4175/legal-warning-no-one-should-try-this-item-closed-sunil"
published_at: "2021-10-08T16:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61601faf33b6f_.jpg"
keywords: []
---

# നിയമപ്രകാരമുള്ള മുന്നറിയിപ്പ്, ആരും ഈ ഐറ്റം പരീക്ഷിക്കരുത്; സംവൃത സുനില്‍ 

> **Lead Summary:** മലയാള സിനിമയുടെ പ്രിയ താരമാണ് സംവൃത സുനിൽ. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരം . വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലാണ് സംവൃത. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി സംവൃത പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയില്‍ നിന്നും കുറച്ച് കാലം വിട്ടുനിന്നെങ്കിലും വീണ്ടും അഭിനയ ജീവിതത്തിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുകയാണ് താരം .

## Article Content

മലയാള സിനിമയുടെ പ്രിയ താരമാണ് സംവൃത സുനിൽ. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരം . വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലാണ് സംവൃത. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി സംവൃത പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയില്‍ നിന്നും കുറച്ച് കാലം വിട്ടുനിന്നെങ്കിലും വീണ്ടും അഭിനയ ജീവിതത്തിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുകയാണ് താരം .

> ഇപ്പോള്‍ വൈറലാവുന്നത് സംവൃത ഷെയർ ചെയ്ത പുതിയ ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഒരു റെയിൽ പാളത്തിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന സംവൃതയെ ആണ് ചിത്രത്തിൽ കാണാനാവുക.“ഞാനിരിക്കുന്നത് പൗരാണികമായ, തകർന്ന ഒരു റെയിൽവേ ട്രാക്കിലാണ്. ദയവായി ഉപയോഗത്തിലുള്ള ഒരു റെയിൽവേ ട്രാക്കിൽ ആരുമിത് പരീക്ഷിക്കരുത്,” സംവൃത കുറിക്കുന്നു.

ഇടക്ക് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സംവൃത ആരാധകരുമായി പങ്കുവക്കാറുണ്ട്. രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4175/legal-warning-no-one-should-try-this-item-closed-sunil)