---
title: "അമീർ ഖാന്റെ മകളുടെ പിറന്നാളാഘോഷം; വീഡിയോ  വൈറൽ"
english_title: "Aamir Khan's daughter's birthday party; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41741/aamir-khans-daughters-birthday-party-video-goes-viral"
published_at: "2022-05-09T21:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62793c836f788_AMEERGHAN.jpg"
keywords: []
---

# അമീർ ഖാന്റെ മകളുടെ പിറന്നാളാഘോഷം; വീഡിയോ  വൈറൽ

> **Lead Summary:** ലോകോത്തര നിലവാരം പുലർത്തുന്ന സിനിമ അഭിനേതാവാണ് ആമിർഖാൻ. താരത്തിന്റെ മകൾ ഐറ ഖാന്റെ 25 ആം ജന്മദിനം ആഘോഷമാക്കിയത് സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

ലോകോത്തര നിലവാരം പുലർത്തുന്ന സിനിമ അഭിനേതാവാണ് ആമിർഖാൻ. താരത്തിന്റെ മകൾ ഐറ ഖാന്റെ 25 ആം ജന്മദിനം ആഘോഷമാക്കിയത് സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താര രാജാക്കന്മാരുടെ മക്കളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ ആഘോഷമാണ്. അതുകൊണ്ട് തന്നെയാണ് താര പുത്രിയുടെ ജന്മദിനാഘോഷങ്ങൾ ഇപ്പോൾ വലിയ തോതിൽ ആരവമായത്.

ഇരുപത്തി അഞ്ചാം ജന്മദിനം ആഘോഷിക്കുന്ന താരം ബർത്ത് ഡേ കേക്ക് മുറിച്ചു കൊണ്ടാണ് ആഘോഷം ആരവം ആക്കിയത്. ഒന്ന് താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പവും മറ്റൊന്ന് മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പവും ആയിരുന്നു. താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ഫോട്ടോകളിൽ നിന്നും മനസ്സിലാകുന്നത്. ക്രീമും മഞ്ഞയും നിറഞ്ഞ നീന്തൽ വസ്ത്രത്തിൽ ആണ് താരപുത്രിയെ കാണുന്നത്.

പിതാവ് ആമിറും സഹോദരൻ ആസാദും അവൾക്കായി കൈ കൊട്ടുന്നതിന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ഇറയുടെ അമ്മയും ആമിറിന്റെ ആദ്യ ഭാര്യയുമായ റീന ദത്തയെയും ഫോട്ടോകളിൽ കാണുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41741/aamir-khans-daughters-birthday-party-video-goes-viral)