---
title: "പൊതുവഴിയില്‍ ഗതാഗതം തടസ്സപ്പെടുത്തി നൃത്തം; അസം അന്‍സാരി അറസ്റ്റില്‍"
english_title: "Dancing obstructing traffic on public roads; Assam Ansari arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41705/dancing-obstructing-traffic-on-public-roads-assam-ansari-arrested"
published_at: "2022-05-09T17:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278ff305f494_ASAM ANSEER.jpg"
keywords: []
---

# പൊതുവഴിയില്‍ ഗതാഗതം തടസ്സപ്പെടുത്തി നൃത്തം; അസം അന്‍സാരി അറസ്റ്റില്‍

> **Lead Summary:** ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനായ അസം അന്‍സാരി അറസ്റ്റില്‍. പൊതുസ്ഥലത്തെ ക്രമസമാധാനം തകര്‍ത്തിന്റെ പേരില്‍ ഇയാളെ ലഖ്‌നൗ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

## Article Content

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനായ അസം അന്‍സാരി അറസ്റ്റില്‍. പൊതുസ്ഥലത്തെ ക്രമസമാധാനം തകര്‍ത്തിന്റെ പേരില്‍ ഇയാളെ ലഖ്‌നൗ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ക്ലോക്ക് ടവറില്‍ റീല്‍ വീഡിയോ ചെയ്യുന്നതിന് വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

അസം അന്‍സാരി കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. താക്കൂര്‍ഗന്‍ജ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41705/dancing-obstructing-traffic-on-public-roads-assam-ansari-arrested)