---
title: "1.4 കോടിയുടെ ഔഡി വാങ്ങി ജനപ്രിയ ഗായകന്‍"
english_title: "Popular singer buys Audi for Rs 1.4 crore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41700/popular-singer-buys-audi-for-rs-14-crore"
published_at: "2022-05-09T16:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278fb045a958_CAR.jpg"
keywords: []
---

# 1.4 കോടിയുടെ ഔഡി വാങ്ങി ജനപ്രിയ ഗായകന്‍

> **Lead Summary:** ഇന്ത്യൻ റാപ്പർ ഗായകനായ ബാദ്‌ഷാ ഉയർന്ന നിലവാരമുള്ള കാറുകളോടും എസ്‌യുവികളോടും ഉള്ള പ്രേമത്തിന് പേരുകേട്ട ആളാണ്. ഇപ്പോഴിതാ അദ്ദേഹം ഏറ്റവും പുതിയ ഔഡി ക്യു8 സ്വന്തമാക്കിയതായി കാര്‍ ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഔഡി ഇന്ത്യാ മേധാവി ബൽബീർ സിംഗ് ധില്ലൺ ഗായകന് എസ്‌യുവി കൈമാറുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുകയും ചെയ്‍തു.

## Article Content

ഇന്ത്യൻ റാപ്പർ ഗായകനായ ബാദ്‌ഷാ ഉയർന്ന നിലവാരമുള്ള കാറുകളോടും എസ്‌യുവികളോടും ഉള്ള പ്രേമത്തിന് പേരുകേട്ട ആളാണ്. ഇപ്പോഴിതാ അദ്ദേഹം ഏറ്റവും പുതിയ ഔഡി ക്യു8 സ്വന്തമാക്കിയതായി കാര്‍ ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഔഡി ഇന്ത്യാ മേധാവി ബൽബീർ സിംഗ് ധില്ലൺ ഗായകന് എസ്‌യുവി കൈമാറുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുകയും ചെയ്‍തു.

മെറ്റാലിക് ഡ്രാഗൺ ഓറഞ്ച് നിറത്തിലുള്ള പുതിയ ഔഡി ക്യു8 ആണ് ഗായകന് ലഭിച്ചത്. ഇത് തീർച്ചയായും ആള്‍ക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. ഡൈനാമിക്കായ സ്പോർട്ടിയായ ഈ കാർ തന്നെപ്പോലെയാണ് എന്നും ഔഡി ക്യു8-നൊപ്പം യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശത്തിലാണ് എന്നും ബാദ്ഷാ പറയുന്നു.

ടോപ്പ് ടക്കര്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ബാദ്‍ഷാ ആഡംബര കാര്‍ പ്രേമിയാണ്. നിരവധി ആഡംബര കാറുകളുടെ ഉടമയാണ് ബാദ്ഷാ. ഒരു റോൾസ് റോയ്‌സ് റൈത്ത് അദ്ദേഹത്തിന്‍റെ ഗാരേജില്‍ നേരത്തെ തന്നെ ഉണ്ട്. റോൾസ് റോയ്‌സ് റൈത്ത് ഇന്ത്യയിൽ വളരെ അപൂർവമാണ്.

മനോഹരമായ റോസ്സോ ആന്ററോസ് ഷേഡിലുള്ള ഒരു പ്രീ-ഉറസ് ഉറുസും ഗായകന് സ്വന്തമായുണ്ട്. നീറോ നോക്റ്റിസ് ഷേഡിലുള്ള പുതിയ ലംബോർഗിനി ഉറുസ് പഴയ എസ്‌യുവിക്ക് പകരമാകും. ബി‌എം‌ഡബ്ല്യു 640 ഡി, ജാഗ്വാർ സെഡാൻ എന്നിവയുൾപ്പെടെ മറ്റ് ആഡംബര ബ്രാൻഡഡ് വാഹനങ്ങളുടെ ഒരു ശ്രേണിയും അദ്ദേഹത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41700/popular-singer-buys-audi-for-rs-14-crore)