logo

ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി

Published at Nov 8, 2020 04:57 PM ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനെ ഗജിനിയെന്ന പരാമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണൌട്ട്. അമേരിക്കന്‍ വൈസ്  പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ നന്ദി പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ പരാമര്‍ശം.

ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വച്ചിരിക്കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തിലധികം ഗുണം ചെയ്യില്ല.


കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുകയെന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് വഴി തെളിയും. ഈ ചരിത്ര ദിവസത്തിന് ആശംസകള്‍ എന്നാണ് കങ്കണ റണൌട്ടിന്‍റെ ട്വീറ്റിലെ കുറിപ്പ്.അമേരിക്കയിലെ ആദ്യ വനിതാ വെസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ പ്രസംഗമും ട്വീറ്റിലുണ്ട്.

2008ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ഗജിനിയുമായാണ് ജോ ബൈഡനെ താരതമ്യം ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന തകരാറ് നേരിടുന്നയാളായാണ് ഈ ചിത്രത്തില്‍ ആമിര്‍ അഭിനയിച്ചത്.

Bollywood actress Kangana Ranaut has called US President-elect Joe Biden Ghajini. Kangana Ranaut tweeted a speech of thanks to Kamala Harris, who was elected US Vice President

Related Stories
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

Feb 12, 2021 08:29 PM

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു...

Read More >>
Trending Stories