---
title: "കുഞ്ഞിന്റെ  ഫോട്ടോ പങ്കുവെച്ച്‌ പ്രിയങ്ക ചോപ്ര; ചിത്രം വൈലാകുന്നു "
english_title: "Priyanka Chopra shares baby photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41684/priyanka-chopra-shares-baby-photo"
published_at: "2022-05-09T15:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278e28f173a0_PRIYANKA.jpg"
keywords: []
---

# കുഞ്ഞിന്റെ  ഫോട്ടോ പങ്കുവെച്ച്‌ പ്രിയങ്ക ചോപ്ര; ചിത്രം വൈലാകുന്നു 

> **Lead Summary:** വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവെച്ച്‌ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ കുഞ്ഞിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരിക്കുന്നത്.

## Article Content

വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവെച്ച്‌ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ കുഞ്ഞിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രിയങ്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിക്ക് ജൊനാസുമുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം മാത്രം അവ്യക്തമാക്കിയിട്ടുണ്ട്. ഫോട്ടോയ്‌ക്കൊപ്പം വലിയൊരു കുറിപ്പും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ആശുപത്രി അനുഭവ്‌തെ കുറിച്ചാണ് പ്രധാനമായും കുറിപ്പിലുള്ളത്.

‘നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്…’ പ്രിയങ്ക കുറിച്ചിരിക്കുന്നു.

കുഞ്ഞ് ജനിച്ച്‌ വൈകാതെ തന്നെ അവളുടെ പേര് പ്രിയങ്ക ഏവരുമായും പങ്കുവച്ചിരുന്നു. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് തങ്ങളുടെ പെണ്‍കുഞ്ഞിന് പ്രിയങ്ക ഇട്ടിരിക്കുന്ന പേര്. മാല്‍തി എന്നാല്‍ സംസ്‌കൃതത്തില്‍ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ത്ഥം വരുന്നത്. മേരി എന്നാല്‍ ക്രിസ്തുവിന്റെ മാതാവ്.

ഏതായാലും പ്രതിസന്ധികളെ തരണം ചെയ്ത് അമ്മയും അച്ഛനും കുഞ്ഞും ഒന്നിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുകയാണ് പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയയും സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. പ്രിയങ്കയെ ഒരു പോരാളിയായാണ് നടിയും കസിന്‍ സഹോദരിയുമായ പരിണീതി ചോപ്ര വിശേഷിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41684/priyanka-chopra-shares-baby-photo)