---
title: "സീരിയല്‍ നടി അഞ്ജന വിവാഹിതയായി"
english_title: "Serial actress Anjana got married today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41656/serial-actress-anjana-got-married-today"
published_at: "2022-05-09T13:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278c81ddc3c5_ANJANA.jpg"
keywords: []
---

# സീരിയല്‍ നടി അഞ്ജന വിവാഹിതയായി

> **Lead Summary:** ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഞ്ജന. അഞ്ജന ഇന്ന് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിശ്വ കൃതി മിശ്ര എന്നാണ് വരന്റെ പേര്. താരവിവാഹത്തിന്റെ ചിതങ്ങളും വീഡിയോയും പുറത്ത് വന്നതോടെ ആശംസാപ്രവഹാമാണ്.

## Article Content

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഞ്ജന. അഞ്ജന ഇന്ന് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിശ്വ കൃതി മിശ്ര എന്നാണ് വരന്റെ പേര്. താരവിവാഹത്തിന്റെ ചിതങ്ങളും വീഡിയോയും പുറത്ത് വന്നതോടെ ആശംസാപ്രവഹാമാണ്.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ വളരെ പെട്ടെന്നാണ് അഞ്ജനയുടെ വിവാഹവിശേഷം വൈറലായത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഞ്ജനയും വിശ്വയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹം ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. ഇന്ന് നിലമ്പൂരിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു സീരിയല്‍ നടിയുടെ വിവാഹം.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായി തന്നെയാണ് വിവാഹം നടത്തിയത്. ഗോള്‍ഡന്‍ നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അഞ്ജന വിവാഹത്തിനെത്തിയത്. 

അഞ്ജനയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയും കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/41656/serial-actress-anjana-got-married-today)