---
title: "അമൃതാനന്ദമയിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്  ഡെമി മൂര്‍"
english_title: "Demi Moore shares a picture with Amritanandamayi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41641/demi-moore-shares-a-picture-with-amritanandamayi"
published_at: "2022-05-09T12:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278bb6e8a409_DEMI MOR.jpg"
keywords: []
---

# അമൃതാനന്ദമയിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്  ഡെമി മൂര്‍

> **Lead Summary:** ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവുമായി പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. അമൃതാനന്ദമയിയുടെ കാല്‍ക്കലിരിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഡെമി മൂറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

## Article Content

ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവുമായി പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. അമൃതാനന്ദമയിയുടെ കാല്‍ക്കലിരിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഡെമി മൂറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ഹാപ്പി മദേഴ്‌സ് ഡേ! പരിമിതികളില്ലാത്ത യഥാര്‍ഥ സ്‌നേഹത്തിലേക്കു വഴി തെളിച്ചവര്‍ക്കും സ്‌നേഹം കൊണ്ട് എന്റെ വഴിയില്‍ പ്രകാശം നിറയ്ക്കുന്ന പെണ്‍മക്കള്‍ക്കും അളവറ്റ നന്ദി’ എന്ന വാക്കുകളോടെയാണ് ഡെമി മൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്.

[**https://www.instagram.com/demimoore/?utm_source=ig_embed&ig_rid=88c06d8f-3b29-40b4-8111-029274e239b7**](https://www.instagram.com/demimoore/?utm_source=ig_embed&ig_rid=88c06d8f-3b29-40b4-8111-029274e239b7)

മക്കളായ റൂമെര്‍, സ്‌കൗട്ട്, ടല്ലുലാ എന്നിവര്‍ സ്‌നേഹവായ്‌പോടെ അമൃതാനന്ദമയിയോട് ചേര്‍ന്നിരിക്കുകയാണ് ചിത്രത്തില്‍. ഡെമി മൂര്‍ അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് ഇതാദ്യമായാണ് വെളിപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41641/demi-moore-shares-a-picture-with-amritanandamayi)