---
title: "കോമഡി വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യും; ഇന്ദ്രന്‍സ് പറയുന്നു"
english_title: "Actor Indrans says he will do more comedy roles like he did before."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41575/actor-indrans-says-he-will-do-more-comedy-roles-like-he-did-before"
published_at: "2022-05-09T07:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62787902743f3_INDRANS.jpg"
keywords: []
---

# കോമഡി വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യും; ഇന്ദ്രന്‍സ് പറയുന്നു

> **Lead Summary:** മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ് . പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരം . ഇപ്പോഴിതാ മുൻപ് ചെയ്തത് പോലെയുള്ള കോമഡി വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്ന് പറയുകയാണ് നടന്‍ ഇന്ദ്രന്‍സ് . ഷാഫിയുടെ പടമൊക്കെ അങ്ങനെയുള്ളതാണ്.

## Article Content

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ് . പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരം . ഇപ്പോഴിതാ മുൻപ് ചെയ്തത് പോലെയുള്ള കോമഡി വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്ന് പറയുകയാണ് നടന്‍ ഇന്ദ്രന്‍സ് . ഷാഫിയുടെ പടമൊക്കെ അങ്ങനെയുള്ളതാണ്.

അതൊരു വലിയ ഉത്സാഹമുള്ള കാര്യമാണ്. മിഥുന്‍ മാനുവലിന്റെ പുതിയ പടത്തിലും തമാശ വേഷമാണ്. പണ്ട് ചെയ്തിരുന്ന പോലത്തെ കോമഡികള്‍ ഇപ്പോള്‍ ഏല്‍ക്കണമെങ്കില്‍ അതില്‍ വെള്ളം ചേര്‍ക്കാതിരുന്നാല്‍ മതി.

ചെയ്യുമ്പോള്‍ കള്ളത്തരമൊന്നും കാണിക്കാതിരുന്നാല്‍ അതിന് ജീവനുണ്ടാകും. അങ്ങനെ ചെയ്യുമ്പോഴാണ് നേരെ എതിരെ നില്‍ക്കുന്നയാളുടെ ചിരിച്ച മുഖം കാണാന്‍ പറ്റൂ’. ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമയുടെ ആധാരമെന്നത് തിരക്കഥയാണെന്നും അതുവെച്ചാണ് സിനിമ മുന്നോട്ടുപോകുന്നതെന്നും കഥപറയുന്നത് കേള്‍ക്കുമ്പോള്‍ നല്ലതായിരിക്കും.

എന്നാല്‍ എഴുതിവരുമ്പോള്‍ ഒന്നുമുണ്ടാവില്ല. ഇത് അടുത്തകാലത്ത് ഒന്നുരണ്ട് സിനിമയില്‍ ഞാന്‍ അനുഭവിച്ചുവെന്നും അദ്ദേഹം മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41575/actor-indrans-says-he-will-do-more-comedy-roles-like-he-did-before)