---
title: "തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം തുറന്ന് പറഞ്ഞ്  മഹി വിജ്"
english_title: "Actress Mahi Vij reveals about a bad experience she faced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41543/actress-mahi-vij-reveals-about-a-bad-experience-she-faced"
published_at: "2022-05-08T21:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277ea9625192_ACTOR.jpg"
keywords: []
---

# തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം തുറന്ന് പറഞ്ഞ്  മഹി വിജ്

> **Lead Summary:** തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം തുറന്ന് പറഞ്ഞ് നടി മഹി വിജ്. രണ്ടു വയസുകാരി മകള്‍ക്കൊപ്പം മുംബൈയില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

## Article Content

തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം തുറന്ന് പറഞ്ഞ് നടി മഹി വിജ്. രണ്ടു വയസുകാരി മകള്‍ക്കൊപ്പം മുംബൈയില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

കാറില്‍ മറ്റൊരു വണ്ടി കൊണ്ടിടിച്ച ശേഷം തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതായി വണ്ടിയുടെ നമ്പര്‍ വ്യക്തമാകുന്ന വീഡിയോ ട്വിറ്ററില്‍പങ്കുവച്ച് നടി പറഞ്ഞു.

‘എന്റെ കാറില്‍ അയാള്‍ വണ്ടി ഇടിച്ച ശേഷം മോശമായി പെരുമാറി. ബലാത്സംഗ ഭീഷണി ഉയര്‍ത്തി. ഇയാളുടെ ഭാര്യയും അപമര്യാദയായി പെരുമാറി.

ഭീഷണിയായ ഇയാളെ കണ്ട് പിടിക്കാന്‍ സഹായിക്കണം മുംബൈ പൊലീസ്’ എന്ന് വീഡിയോയ്ക്കൊപ്പം മഹി വിജ് കുറിച്ചു.

മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിന് മറുപടിയുമായി പൊലീസ് എത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് പരാതി നല്‍കാനാണ് പൊലീസ് പറഞ്ഞത്. താന്‍ വോര്‍ളി സ്റ്റേഷനില്‍ പോയെന്നായിരുന്നു താരത്തിന്റെ മറുപടി. നടന്‍ ജയ് ബനുഷലിയുടെ ഭാര്യയാണ് മഹി വിജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41543/actress-mahi-vij-reveals-about-a-bad-experience-she-faced)