---
title: "അമ്മയ്‍ക്കൊപ്പം; മാതൃദിന ആശംസകളുമായി മോഹന്‍ലാല്‍"
english_title: "Now Mohanlal has shared his picture with his mother along with Happy Mother's Day."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41481/now-mohanlal-has-shared-his-picture-with-his-mother-along-with-happy-mothers-day"
published_at: "2022-05-08T14:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627784c583967_MOHANLLA.jpg"
keywords: []
---

# അമ്മയ്‍ക്കൊപ്പം; മാതൃദിന ആശംസകളുമായി മോഹന്‍ലാല്‍

> **Lead Summary:** അമ്മയോടുള്ള തന്‍റെ വൈകാരികമായ അടുപ്പത്തെക്കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുണ്ട് മോഹന്‍ലാല്‍ . ഇപ്പോഴിതാ മാതൃദിനാശംസകള്‍ക്കൊപ്പം അമ്മയ്ക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

## Article Content

അമ്മയോടുള്ള തന്‍റെ വൈകാരികമായ അടുപ്പത്തെക്കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുണ്ട് മോഹന്‍ലാല്‍ . ഇപ്പോഴിതാ മാതൃദിനാശംസകള്‍ക്കൊപ്പം അമ്മയ്ക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

വി കെ പ്രശാന്ത് എംഎല്‍എ, എം എൻ കാരശേരി തുടങ്ങിയവരൊക്കെ ആശംസകള്‍ അറിയിച്ച് പോസ്റ്റിന് കമന്‍റ് ചെയ്‍തിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ മകനെ താന്‍ കാണുന്ന രീതിയെക്കുറിച്ച് ശാന്തകുമാരി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

[**https://www.facebook.com/ActorMohanlal/posts/567102994782970**](https://www.facebook.com/ActorMohanlal/posts/567102994782970)

മകന്‍ ചിരിക്കുന്ന, ചിരിപ്പിക്കുന്ന ചിത്രങ്ങളോടാണ് തന്‍റെ പ്രിയം എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ദു:ഖപര്യവസായിയായ ചിത്രങ്ങളും അടിപിടിയുള്ള ചിത്രങ്ങളുമൊന്നും കാണാറില്ല. കിരീടം, ചെങ്കോല്‍, താളവട്ടം എന്നിവയൊക്കെ അങ്ങനെ തന്നെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/41481/now-mohanlal-has-shared-his-picture-with-his-mother-along-with-happy-mothers-day)