---
title: "മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി "
english_title: "Left candidate from Thrikkakara, Dr. visited Mammootty. Joe Joseph."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41470/left-candidate-from-thrikkakara-dr-visited-mammootty-joe-joseph"
published_at: "2022-05-08T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277713dd23ac_MAMMOOTTY.jpg"
keywords: []
---

# മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി 

> **Lead Summary:** മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

## Article Content

മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

> "ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്കാരം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്.

ഒരു പാട് സന്തോഷം തോന്നി. കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി.

> മഹാനടന് നന്ദി", ജോ ജോസഫ് കുറിച്ചു. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും മമ്മൂട്ടിയെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/41470/left-candidate-from-thrikkakara-dr-visited-mammootty-joe-joseph)