---
title: "ജീവിതത്തിലേക്ക് ഒരു ഭാഗ്യവാൻ കടന്നു വന്നിരുന്നു; മോളി കണ്ണമാലി"
english_title: "Now Molly Kannamali is opening her mind about life, love and marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41466/now-molly-kannamali-is-opening-her-mind-about-life-love-and-marriage"
published_at: "2022-05-08T12:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62776a3bd56b0_CHALAMERI.jpg"
keywords: []
---

# ജീവിതത്തിലേക്ക് ഒരു ഭാഗ്യവാൻ കടന്നു വന്നിരുന്നു; മോളി കണ്ണമാലി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോളി കണ്ണമാലി. ചാളമേരി എന്ന പേരിലൂടെ ആണ് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീധനം എന്ന പരമ്പരയിൽ ഇവർ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര് ആയിരുന്നു ചാളമേരി.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോളി കണ്ണമാലി. ചാളമേരി എന്ന പേരിലൂടെ ആണ് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീധനം എന്ന പരമ്പരയിൽ ഇവർ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര് ആയിരുന്നു ചാളമേരി.

പിന്നീട് ഇവർ അറിയപ്പെട്ടതും ഈ പേരിലൂടെ തന്നെയാണ്. ചവിട്ടു നാടകത്തിലൂടെയാണ് താരം കലാ മേഖലയിൽ എത്തുന്നത്. ഇപ്പോൾ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് മോളി കണ്ണമാലി.

മലയാളികൾ എന്നും മുടങ്ങാതെ കാണുന്ന പരിപാടികളിൽ ഒന്നാണ് പണം തരും പടം. ജഗദീഷ് ആണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത്. ഈ പരിപാടിയിൽ കഴിഞ്ഞദിവസം മോളി കണ്ണമാലി അതിഥിയായി എത്തിയിരുന്നു.

നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഭാഗ്യവാൻ ആരാണ് എന്നായിരുന്നു ജഗദീഷ് ചോദിച്ച ചോദ്യമാണ്. ഇതിനു മറുപടി ആയിട്ടായിരുന്നു മോളി കണ്ണമാലി തൻറെ ജീവിതകഥ പറഞ്ഞത്.

> “ജീവിതത്തിലേക്ക് ഒരു ഭാഗ്യവാൻ കടന്നു വന്നിരുന്നു. ഇളയ മകനു 2 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു അദ്ദേഹം മരിച്ചു പോയത്. നാടക വേദികളിലൂടെ ആയിരുന്നു ഞങ്ങൾ പരിചയപ്പെട്ടത്.

പ്രണയവിവാഹമായിരുന്നു. കണ്ടു ഇഷ്ടപ്പെട്ടു, എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ആയിരുന്നു വിവാഹം നടന്നത്. ഫ്രാൻസിസ് എന്നായിരുന്നു പേര്. നായകൻ ആയിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.

> “ഇളയ മകനെ രണ്ടു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം മരിച്ചത്. അറ്റാക്ക് വന്ന് ആയിരുന്നു അന്ത്യം. മരിക്കുമ്പോൾ വെറും 30 വയസ്സ് മാത്രമായിരുന്നു പ്രായം.

മക്കളെ എനിക്ക് തന്നിട്ട് ആയിരുന്നു അദ്ദേഹം പോയത്. മീൻ പിടിക്കാൻ പോയതായിരുന്നു. അറ്റാക്ക് വന്ന് കടലിലേക്ക് വീഴുകയായിരുന്നു. തുടർന്ന് മക്കൾക്ക് വേണ്ടി വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്” – താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41466/now-molly-kannamali-is-opening-her-mind-about-life-love-and-marriage)