---
title: "ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ സംസാരിച്ചാല്‍ വിഷമം വരും; ഭഗത്"
english_title: "Now Bhagat has revealed about an experience he had with this film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41441/now-bhagat-has-revealed-about-an-experience-he-had-with-this-film"
published_at: "2022-05-08T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627751c1a612d_BHAGATH.jpg"
keywords: []
---

# ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ സംസാരിച്ചാല്‍ വിഷമം വരും; ഭഗത്

> **Lead Summary:** വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഭഗത്. നടനായി തിളങ്ങുന്നതിനൊപ്പം ഒരു സംവിധായകനാകാന്‍ തയ്യാറെടുക്കുകയാണ് ഭഗത്. പുതിയ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ഭഗത് പറയുന്നു.

## Article Content

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഭഗത്. നടനായി തിളങ്ങുന്നതിനൊപ്പം ഒരു സംവിധായകനാകാന്‍ തയ്യാറെടുക്കുകയാണ് ഭഗത്. പുതിയ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ഭഗത് പറയുന്നു.

അജു വര്‍ഗ്ഗീസാണ് ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റില്‍ ഭഗത്.

അവതാരകയായ സ്വാസിക മുമ്പ് അജു വര്‍ഗ്ഗീസ് റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി വന്നപ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഭഗത്തിനോട് ചോദിച്ചു.

അന്ന് ഭഗത്തിനെ പറ്റിക്കാന്‍ വേണ്ടി അജു നടത്തിയ പ്രാങ്ക് കോളിനെക്കുറിച്ചായിരുന്നു ചോദ്യം. ഭഗത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അജുവിന് സമയമില്ല എന്ന മട്ടില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നു.

ഈ വിഷയത്തെക്കുറിച്ചായിരുന്നു സ്വാസികയുടെ ചോദ്യം. ഭഗത് അതിന് വളരെ ഹൃദയസ്പര്‍ശിയായ മറുപടിയാണ് നല്‍കിയത്. അന്ന് അജു തന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ പെട്ടെന്നു വിഷമം വന്നുവെന്നും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ സംസാരിച്ചാല്‍ വിഷമം വരാറുണ്ടെന്നും ഭഗത് പറയുന്നു.

‘എന്നോട് വളരെ അടുപ്പമുള്ളവര്‍ എനിക്കെതിരെ ചെയ്തു എന്നു തോന്നിയാല്‍ അത് മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കും. അന്ന് ആ സംഭവം കേട്ടപ്പോള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് താഴേക്ക് എടുത്തു ചാടിയാലോ എന്നുവരെ വിചാരിച്ചു.’ ഭഗത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/41441/now-bhagat-has-revealed-about-an-experience-he-had-with-this-film)