logo

സഹപ്രവര്‍ത്തകര്‍ക്ക് മധുരത്തില്‍ ചാലിച്ച് ഒരു ദീപാവലി സമ്മാനം

Published at Nov 8, 2020 02:14 PM സഹപ്രവര്‍ത്തകര്‍ക്ക്  മധുരത്തില്‍ ചാലിച്ച്  ഒരു  ദീപാവലി സമ്മാനം

തെന്നിന്ത്യയിലെ സിനിമ പ്രേമികള്‍ക്ക് ഇടയില്‍  അറിയപ്പെടുന്ന താരമാണ് യുവതാരമാണ് ചിമ്പു. ഈശ്വരന്‍ എന്ന സിനിമയിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്. താരം ഈശ്വരന്‍ സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി സ്വര്‍ണ നാണയവും വസ്ത്രങ്ങളും നല്‍കിയതാണ് പുതിയ വാര്‍ത്ത. 400 പേര്‍ക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നല്‍കിയത്. ദീപാവലി പ്രമാണിച്ച് തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ചിമ്പു ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവും നല്‍കി. സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു.


കൂടാതെ 200ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി.ഈശ്വരന്‍ എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സുശീന്ദ്രനാണ് സംവിധാനം. ചിമ്പുവിന്റെ 46ാം സിനിമയാണിത്. 20 കിലോയോളമാണ് താരം സിനിമയ്ക്കായി കുറച്ചത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ട് ദിന്‍ഡിഗലില്‍ ആരംഭിച്ചത്. ദമ്മനാണ് സിനിമയിലെ ഗാനങ്ങളൊരുക്കുന്നത്. ആന്റണിയാണ് സിനിമറ്റോഗ്രഫി. ദീപാവലിക്ക് സിനിമയുടെ ടീസര്‍ പുറത്തിറങ്ങും. കൂടാതെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും തുടങ്ങിയിട്ടുണ്ട്.

Chimpu is currently starring in the movie Chimpu Ishwaran

Related Stories
ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Feb 19, 2021 06:30 PM

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും...

Read More >>
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
Trending Stories