---
title: "ഒരു ന്യൂഡായി അഭിനയിക്കേണ്ട രം​ഗം ഉണ്ടായിരുന്നു, ആ ചിത്രം വേണ്ടെന്ന് വച്ചു: ഷംന കാസിം പറയുന്നു"
english_title: "There was a rum to act as a nudist, and that film was rejected: says Shamna Kasim"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41393/there-was-a-rum-to-act-as-a-nudist-and-that-film-was-rejected-says-shamna-kasim"
published_at: "2022-05-07T21:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62769afca4dfd_shamna.jpg"
keywords: []
---

# ഒരു ന്യൂഡായി അഭിനയിക്കേണ്ട രം​ഗം ഉണ്ടായിരുന്നു, ആ ചിത്രം വേണ്ടെന്ന് വച്ചു: ഷംന കാസിം പറയുന്നു

> **Lead Summary:** **ന**ര്‍ത്തകിയായും നടിയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 16 വര്‍ഷക്കാലമായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഷംന തിളങ്ങി.

## Article Content

**ന**ര്‍ത്തകിയായും നടിയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 16 വര്‍ഷക്കാലമായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഷംന തിളങ്ങി.

തെലുങ്കിലും തമിഴിലുമെല്ലാം ഇപ്പോള്‍ താരം സജീവമാണ്. ഇപ്പോളിതാ, ഒരു സിനിമയില്‍ തന്നെ കാസ്റ്റിങിന് വിളിച്ചതും അത് നിരസിക്കാന്‍ ഉണ്ടായ കാരണവും വ്യക്തമാക്കുകയാണ് ഷംന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

** ഷംനയുടെ വാക്കുകള്‍**

ഒരു വലിയ പ്രോജക്ടില്‍ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, അതില്‍ ഒരു സീനില്‍ ന്യൂഡ് ആയി അഭിനയിക്കേണ്ടത് കാരണം താന്‍ ആ സിനിമ നിരസിച്ചു. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല.

**

എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്.

അതൊരു വലിയ ഓഫര്‍ ആയിരുന്നെന്നും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാല്‍ ആ സിനിമയെ തന്നെ നശിപ്പിക്കാന്‍ കാരണം ആകും. നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍. എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും.

ആദ്യമൊക്കെ ഡാന്‍സിനോടായിരുന്നു കമ്പം പിന്നീടാണ് സിനിമയോടുള്ള അതിയായ ഭ്രമം തുടങ്ങിയത്. ഇപ്പോള്‍ രണ്ടും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞാല്‍ സിനിമ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കും. പക്ഷെ അത് ഒരു വിചാരം മാത്രമാണ്.
**

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/41393/there-was-a-rum-to-act-as-a-nudist-and-that-film-was-rejected-says-shamna-kasim)