---
title: "സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; 'ബറോസ്' ലൊക്കേഷന്‍ ക്ലിക്ക് വൈറല്‍"
english_title: "Mohanlal in stylish look; 'Burrows' Location Click Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41382/mohanlal-in-stylish-look-burrows-location-click-viral"
published_at: "2022-05-07T20:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62768d7546381_MOHANLAL.jpg"
keywords: []
---

# സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; 'ബറോസ്' ലൊക്കേഷന്‍ ക്ലിക്ക് വൈറല്‍

> **Lead Summary:** കരിയറില്‍ ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ബറോസ് ആണ് ആ ചിത്രം.

## Article Content

കരിയറില്‍ ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ബറോസ് ആണ് ആ ചിത്രം.

3 ഡിയില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മറ്റൊരു ചിത്രത്തിലും കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ബറോസ് എന്ന ഭൂതമായി എത്തുന്നത്. ബറോസ് ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ നിരവധി സ്റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേ വൈറല്‍ ആയിരുന്നു.

**

ഇപ്പോഴിതാ അവിടെനിന്നുള്ള പുതിയൊരു ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്‍തിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും ഗ്രേ നിറത്തിലുള്ള ജാക്കറ്റും ഒപ്പം ഒരു തൊപ്പിയുമൊക്കെ ധരിച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉള്ളത്.

[https://www.facebook.com/ActorMohanlal/posts/566618708164732**](https://www.facebook.com/ActorMohanlal/posts/566618708164732)

അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത് അര മണിക്കൂറിനുള്ളില്‍ എണ്ണായിരത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41382/mohanlal-in-stylish-look-burrows-location-click-viral)