---
title: "മോശം കമന്റ് ഇട്ട ആളെ കയ്യോടെ പൊക്കി നടി അന്‍സിബ ഹസന്‍"
english_title: "Actress Ansiba Hassan's new interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41366/actress-ansiba-hassans-new-interview-goes-viral"
published_at: "2022-05-07T19:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62767d16b88df_ANSIYA.jpg"
keywords: []
---

# മോശം കമന്റ് ഇട്ട ആളെ കയ്യോടെ പൊക്കി നടി അന്‍സിബ ഹസന്‍

> **Lead Summary:** മലയാള സിനിമയില്‍ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അന്‍സിബ ഹസന്‍. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിയുന്നത്. 

## Article Content

മലയാള സിനിമയില്‍ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അന്‍സിബ ഹസന്‍. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിയുന്നത്. 

ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം സിബിഐ 5 ല്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ താരം അവതരിപ്പിച്ചു. ഇപ്പോഴിതാ തന്റെ പുതിയ സിനിമ വിശേഷം പങ്കുവെക്കുന്നതിനിടെ, സോഷ്യല്‍ മീഡിയ വഴി നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ് അന്‍സിബ തുറന്നു പറയുന്നത്. ഒരു സന്ദര്‍ഭത്തില്‍ അത്തരം ഒരു കമന്റിനോട് പ്രതികരിച്ചതിനെ കുറിച്ചും നടി പറഞ്ഞു.

ഞാന്‍ ഒരു ഷോ ഹോസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു അത്. അന്ന് ഗസ്റ്റ് ആയി വന്നത് തമിഴ് നടന്‍ ആര്യയാണ്. ആര്യയ്ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റ് ഇട്ടു. കമന്റ് ആര്യയും കാണ്ടിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു, അങ്ങനെ ആ ഷോ വൈന്റ് അപ് ചെയ്തു.

ഇതിന് പിന്നാലെ ഞാന്‍ അവിടെ നിന്നും മാറി ഇരുന്ന് വിഷമിയ്ക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്ന് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. പിന്നാലെ ആളെ തപ്പി കണ്ടുപിടിച്ചു, ഫോണ്‍ നമ്പറും കിട്ടി. അങ്ങനെ വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ചോദിച്ചു.

ആ ഭാര്യയെ വേദനിപ്പിയ്ക്കണം എന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോള്‍ അവര്‍ വല്ലാതെയായി. പക്ഷെ ഭാര്യയും, അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ല എന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത് നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41366/actress-ansiba-hassans-new-interview-goes-viral)