---
title: "കനാലില്‍ നിന്നും പകര്‍ത്തിയ രസകരമായ വീഡിയോ പങ്കുവെച്ച് അമൃത"
english_title: "Now a video shared by the actress via Instagram has been noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41356/now-a-video-shared-by-the-actress-via-instagram-has-been-noticed"
published_at: "2022-05-07T17:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62765b6754f6d_amrutha.jpg"
keywords: []
---

# കനാലില്‍ നിന്നും പകര്‍ത്തിയ രസകരമായ വീഡിയോ പങ്കുവെച്ച് അമൃത

> **Lead Summary:** സീരിയലിലൂടെ തുടക്കം കുറിച്ച താരമാണ് അമൃത നായര്‍. കുടുംബ വിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അമൃത ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരത്തിന് ആരാധകരും ഏറെയാണ്. അമൃത പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്‍.

## Article Content

സീരിയലിലൂടെ തുടക്കം കുറിച്ച താരമാണ് അമൃത നായര്‍. കുടുംബ വിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അമൃത ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരത്തിന് ആരാധകരും ഏറെയാണ്. അമൃത പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്‍.

ഇപ്പോഴിതാ നടി ഇന്‍സ്റ്റഗ്രാം വഴി ഷെയര്‍ ചെയ്ത ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഒരു ചെറിയ കനാലില്‍ നിന്ന് കളിക്കുന്ന വീഡിയോ ആണ് താരം ഷെയര്‍ ചെയ്തത് .

മഴത്തുള്ളി കിലുക്കം എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫ പറയുന്ന ഡയലോഗും താരം വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റ് വരുന്നുണ്ട്.

അമൃത പങ്കുവയ്ക്കുന്ന വീഡിയോയ്ക്കും , ഫോട്ടോയ്ക്കും താഴെ അഭിപ്രായമറിയിച്ച് ആരാധകര്‍ എത്താറുണ്ട്. ഇപ്പോള്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെയും നിരവധി കമന്റ് വരുന്നുണ്ട്.

അതേസമയം കുടുംബവിളക്കില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അമൃത ഇതില്‍ നിന്ന് പിന്മാറിയത്. മറ്റൊരു അവസരം ലഭിച്ചത് കൊണ്ടാണ് താന്‍ പോയത് എന്ന് പിന്നീട് നടി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41356/now-a-video-shared-by-the-actress-via-instagram-has-been-noticed)