---
title: "സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി സനുഷ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "Sanusha shines in stylish look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41351/sanusha-shines-in-stylish-look-images-go-viral"
published_at: "2022-05-07T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62765163ad7fd_sanusha.jpg"
keywords: []
---

# സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി സനുഷ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സനുഷ. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ താരമായി മറുവാനും താരത്തിന് സാധിച്ചു.

## Article Content

ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സനുഷ. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ താരമായി മറുവാനും താരത്തിന് സാധിച്ചു.

2004 ൽ പുറത്തിറങ്ങിയ കാഴ്ച എന്ന സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ ഏറ്റവും മിക്ക ബാല താരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയെടുത്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ താരം ആദ്യമായി മലയാള സിനിമയിൽ നായികയുടെ വേഷത്തിൽ എത്തുന്നത് ദിലീപ് നായകനായി എത്തിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ കൂടിയാണ്.സിനിമയിലെ താരത്തിന്റെ കഥാപാത്രം ആരാധകർ ഏറ്റെടുത്തിരുന്നു.

2016 ലാണ് താരം മലയാള സിനിമയിൽ അവസാനമായി അഭിനയിക്കുന്നത്. ആ സിനിമയ്ക്ക് ശേഷം പിന്നീട് മലയാള സിനിമയിൽ നിന്നും താരം മാറിനിൽക്കുകയായിരുന്നു എന്നാൽ ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് താരം.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.  ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ,ചുവപ്പ് നിറത്തിൽ അതീവ സുന്ദരിയായിയിട്ടാണ് ഇത്തവണ താരമെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41351/sanusha-shines-in-stylish-look-images-go-viral)