---
title: "വിഘ്നേഷ്- നയൻതാര വിവാഹം ജൂണിൽ"
english_title: "Vighnesh and Nayanthara get married in June"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41308/vighnesh-and-nayanthara-get-married-in-june"
published_at: "2022-05-07T13:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627624e8b3b9d_nayanthara.jpg"
keywords: []
---

# വിഘ്നേഷ്- നയൻതാര വിവാഹം ജൂണിൽ

> **Lead Summary:** തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‍നേഷ് ശിവനും . ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്.

## Article Content

തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‍നേഷ് ശിവനും . ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്.

ഇപ്പോഴിതാ പ്രിയ താരങ്ങളുടെ വിവാഹ​ വിശേഷമാണ് പുറത്തുവരുന്നത്. ജൂൺ 9ന് തിരുപ്പതിയിൽ വച്ച് വിഘ്നേഷും- നയൻതാര വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തമിഴ് മാധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്.

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41308/vighnesh-and-nayanthara-get-married-in-june)