---
title: "നക്ഷത്ര പിറന്നാൾ ആഘോഷിച്ച്  നവ്യ നായര്‍ "
english_title: "Navya Nair celebrates Nakshatra's birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4129/navya-nair-celebrates-nakshatras-birthday"
published_at: "2021-10-08T12:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fea1223a73_navya.jpg"
keywords: []
---

# നക്ഷത്ര പിറന്നാൾ ആഘോഷിച്ച്  നവ്യ നായര്‍ 

> **Lead Summary:** ഇഷ്ടം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന താരമാണ് നവ്യ നായര്‍ . 2001-ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിലൂടെ താരം സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് അങ്ങോട്ട്‌ നിരവാധി സിനിമകളാണ് താരത്തെ തേടിവന്നത് . ഒട്ടനവധി വേഷങ്ങള്‍ ചെയ്തെങ്കിലും മലയാളികള്‍ എന്നും ഓര്‍മയില്‍ കാത്തുസൂക്ഷിക്കുന്നത് നന്ദനം സിനിമയും അതിലെ ബാലാമണിയെയുമാണ് . മലയാളികളുടെ സ്വന്തം ബാലാമണി . നന്ദനം ഇറങ്ങിയിട്ട് വര്ഷം ഇരുപത് ആകാൻ ആയെങ്കിലും, ബാലാമണി എന്ന പേര് കേട്ടാൽ അപ്പോൾ തന്നെ പ്രേക്ഷകർക്ക് വേഗം ഓർമ്മ വരുന്നത് നവ്യയുടെ മുഖം ആകും. 

## Article Content

ഇഷ്ടം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന താരമാണ് നവ്യ നായര്‍ . 2001-ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിലൂടെ താരം സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് അങ്ങോട്ട്‌ നിരവാധി സിനിമകളാണ് താരത്തെ തേടിവന്നത് . ഒട്ടനവധി വേഷങ്ങള്‍ ചെയ്തെങ്കിലും മലയാളികള്‍ എന്നും ഓര്‍മയില്‍ കാത്തുസൂക്ഷിക്കുന്നത് നന്ദനം സിനിമയും അതിലെ ബാലാമണിയെയുമാണ് . മലയാളികളുടെ സ്വന്തം ബാലാമണി . നന്ദനം ഇറങ്ങിയിട്ട് വര്ഷം ഇരുപത് ആകാൻ ആയെങ്കിലും, ബാലാമണി എന്ന പേര് കേട്ടാൽ അപ്പോൾ തന്നെ പ്രേക്ഷകർക്ക് വേഗം ഓർമ്മ വരുന്നത് നവ്യയുടെ മുഖം ആകും. 

അത്രയും മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ നവ്യ അവതരിപ്പിച്ചത്.. ഒരുത്തീ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞദിവസമാണ് സിനിമയിലേക്ക് നവ്യ എത്തിയതിന്റെ ഇരുപതാം വർഷം ആഘോഷമാക്കിയത്.. ഇപ്പോൾ പുതിയ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് നവ്യ. അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ. ഇവിടുത്തെ ചിട്ടവട്ടങ്ങളിൽ , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു.

എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് .. കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ എന്ന ജ്യോതിയെ കുറിച്ചും നവ്യ പോസ്റ്റിൽ പറയുന്നുണ്ട്.ജോയെ കൂടാതെ സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ .. സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു? എന്നാണ് മനോഹരമായ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് നവ്യ കുറിച്ചത്. നിരവധി ആശംസകൾ ആണ് നവ്യക്ക് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.

2010-ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ടെലിവിഷൻ ലോകത്ത് സജീവവുമാണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/4129/navya-nair-celebrates-nakshatras-birthday)