---
title: "മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയാല്‍ താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകും; കങ്കണ റണാവത്ത്"
english_title: "He will be out of Bollywood if he supports women who come forward with allegations of redemption; Kangana Ranaut"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41281/he-will-be-out-of-bollywood-if-he-supports-women-who-come-forward-with-allegations-of-redemption-kangana-ranaut"
published_at: "2022-05-07T11:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627611367ebaa_kankana.jpg"
keywords: []
---

# മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയാല്‍ താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകും; കങ്കണ റണാവത്ത്

> **Lead Summary:** വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയാല്‍ താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകുമെന്ന് പറയുകയാണ് കങ്കണ .

## Article Content

വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയാല്‍ താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകുമെന്ന് പറയുകയാണ് കങ്കണ .

ലൈംഗിക ചൂഷണം ബോളിവുഡില്‍ സര്‍വസാധാരണമാണ്. സിനിമ, ഫാഷന്‍ മേഖലകളില്‍ എത്തുന്ന യുവതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നു.

എത്രമാത്രം പ്രതിരോധിച്ചാലും അത് സത്യമാണ്. ഈ മേഖലകള്‍ നിരവധി അവസരങ്ങള്‍ നൽകുമ്പോൾ നിരവധി സ്വപ്നങ്ങള്‍ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.

മീ ടു ആരോപണവുമായി എത്തിയ സ്ത്രീകള്‍ ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേര്‍ വരുന്നോ അവരൊക്കെ ഈ മുഖത്തുനിന്നു തന്നെ അപ്രത്യക്ഷരായി എന്നും കങ്കണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41281/he-will-be-out-of-bollywood-if-he-supports-women-who-come-forward-with-allegations-of-redemption-kangana-ranaut)