---
title: "മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്- വീഡിയോ"
english_title: "Now Uma Thomas is meeting actor Mammootty and seeking votes."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41275/now-uma-thomas-is-meeting-actor-mammootty-and-seeking-votes"
published_at: "2022-05-07T11:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62760b90d5d0d_mammootty.jpg"
keywords: []
---

# മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്- വീഡിയോ

> **Lead Summary:** ഓരോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്.

## Article Content

ഓരോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്.

ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടുകയാണ് ഉമ തോമസ്. എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി.

മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41275/now-uma-thomas-is-meeting-actor-mammootty-and-seeking-votes)