---
title: " സിബിഐ 5 മേക്കിംഗ് വീഡിയോ പുറത്ത് "
english_title: "CBI 5 making video out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41265/cbi-5-making-video-out"
published_at: "2022-05-07T10:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627603107903f_cbi5.jpg"
keywords: []
---

#  സിബിഐ 5 മേക്കിംഗ് വീഡിയോ പുറത്ത് 

> **Lead Summary:** മമ്മൂട്ടി ചിത്രമായ സിബിഐ 5 ന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണനിമിഷങ്ങളിലെ ചില രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

## Article Content

മമ്മൂട്ടി ചിത്രമായ സിബിഐ 5 ന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണനിമിഷങ്ങളിലെ ചില രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്.

1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/41265/cbi-5-making-video-out)