---
title: "കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു"
english_title: "Kannada film actor Mohan Juneja has passed away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41255/kannada-film-actor-mohan-juneja-has-passed-away"
published_at: "2022-05-07T10:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275fa49bf18f_mohanana.jpg"
keywords: []
---

# കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

> **Lead Summary:** കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

## Article Content

കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹൻ വേഷമിട്ടിട്ടുണ്ട്.

കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/41255/kannada-film-actor-mohan-juneja-has-passed-away)