---
title: "വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസയുമായി ദുൽഖർ"
english_title: "Dulquar's post congratulating his father and mother is gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41252/dulquars-post-congratulating-his-father-and-mother-is-gaining-attention"
published_at: "2022-05-07T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275f75d8ea85_mammootty.jpg"
keywords: []
---

# വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസയുമായി ദുൽഖർ

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹ വാർഷികം. നിരവധി പേരാണ് താരത്തിനും പത്നിക്കും ആശംസകളുമായി രം​ഗത്തെത്തിയത്.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹ വാർഷികം. നിരവധി പേരാണ് താരത്തിനും പത്നിക്കും ആശംസകളുമായി രം​ഗത്തെത്തിയത്.

ഈ അവസരത്തിൽ വാപ്പച്ചിക്കും ഉമ്മക്കും ആശംസ അറിയിച്ചു കൊണ്ടുള്ള ദുൽഖറിന്റെ  പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്‍റെയും പഴയകാല ചിത്രവും ദുൽഖർ പങ്കുവച്ചു.

**

1979ലായിരുന്നു മമ്മൂട്ടിയും സുൽഫത്തും തമ്മിലുള്ള വിവാഹം. നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണയെ കുറിച്ച് മമ്മൂട്ടി എടുത്തു പറയാറുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.

[https://www.facebook.com/DQSalmaan/posts/545657490252291**](https://www.facebook.com/DQSalmaan/posts/545657490252291)

മൂത്ത മകള്‍ സുറുമി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. അമാല്‍ സൂഫിയ ആണ് ദുൽഖറിന്റെ ഭാര്യ. മറിയം എന്നാണ് മകളുടെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41252/dulquars-post-congratulating-his-father-and-mother-is-gaining-attention)