---
title: "എന്റെ ചങ്ക്, എന്റെ ചേട്ടന്‍; സുരേഷ് ഗോപിയെക്കുറിച്ചുള്ള ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ വൈറൽ "
english_title: "My chunk, my brother; Bigg Boss star's words about Suresh Gopi go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41217/my-chunk-my-brother-bigg-boss-stars-words-about-suresh-gopi-go-viral"
published_at: "2022-05-06T23:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62755f636b7db_suresh gopi.jpg"
keywords: []
---

# എന്റെ ചങ്ക്, എന്റെ ചേട്ടന്‍; സുരേഷ് ഗോപിയെക്കുറിച്ചുള്ള ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ വൈറൽ 

> **Lead Summary:** **കു**ടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മിപ്രിയ. സുരേഷ് ഗോപിയെക്കുറിച്ചുള്ള ബിഗ് ബോസ് താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.

## Article Content

**കു**ടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മിപ്രിയ. സുരേഷ് ഗോപിയെക്കുറിച്ചുള്ള ബിഗ് ബോസ് താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്.

സുരേഷ് ഗോപി തന്റെ ചേട്ടനും ചങ്കുമാണെന്നു ലക്ഷ്മി പ്രിയ. ബിഗ് ബോസില്‍ സഹമത്സരാര്‍ത്ഥിയായ റോബിനോടാണ് സുരേഷ് ​ഗോപിയെക്കുറിച്ച്‌ ലക്ഷ്മിപ്രിയ തുറന്ന് പറയുന്നത്.

** താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,**

* 'ഞാന്‍ എല്ലാ ദിവസവും മെസേജ് അയക്കുന്ന എനിക്കും മെസേജ് അയക്കുന്ന ഏക വ്യക്തി. എന്റെ ചേട്ടനാണ്. എന്റെ അയല്‍വാസിയുമാണ്. *

*ചേട്ടന്‍ പാര്‍ലമെന്റിലാണെങ്കിലും എവിടെ ആണെങ്കിലും എന്റെ മെസേജ് കിട്ടിയാല്‍ അപ്പോള്‍ മറുപടി തരും. ഏതൊക്കെ നമ്പര്‍ മാറിയാലും എനിക്കത് കിട്ടും. ആ ചേട്ടന്റെ അനുജത്തിയാണ് ഞാന്‍. എന്നെയിങ്ങനെ ചേര്‍ത്ത് പിടിക്കും. അതാണ് എന്റെ സ്‌നേഹം'*- ലക്ഷ്മിപ്രിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41217/my-chunk-my-brother-bigg-boss-stars-words-about-suresh-gopi-go-viral)