---
title: "സിനിമയിൽ വരുന്നതിന്  മുൻപ് ദുൽഖറിന് ഉമ്മ നൽകിയ ഉപദേശം ഇതാണ് "
english_title: "This is the advice that Umma gave to Dulquar before coming to the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41216/this-is-the-advice-that-umma-gave-to-dulquar-before-coming-to-the-film"
published_at: "2022-05-06T23:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62755d44db830_dq.jpg"
keywords: []
---

# സിനിമയിൽ വരുന്നതിന്  മുൻപ് ദുൽഖറിന് ഉമ്മ നൽകിയ ഉപദേശം ഇതാണ് 

> **Lead Summary:** മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ . മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആണ് താരം സിനിമയിലെത്തിയത്. എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഈ ലേബൽ മാറ്റിയെടുക്കുകയും ചെയ്തു. സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് താരം ഇന്ന് ഇവിടെ വരെ എത്തിയത്.

## Article Content

മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ . മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആണ് താരം സിനിമയിലെത്തിയത്. എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഈ ലേബൽ മാറ്റിയെടുക്കുകയും ചെയ്തു. സ്വന്തം പ്രയത്നം കൊണ്ട് മാത്രമാണ് താരം ഇന്ന് ഇവിടെ വരെ എത്തിയത്.

ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാൾ മാത്രമല്ല മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ കൂടിയാണ് ദുൽഖർ സൽമാൻ. അടുത്തിടെ പുറത്തിറങ്ങിയ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന സിനിമ അടക്കം നിർമ്മിച്ചത് ദുൽഖർ ആയിരുന്നു.

അതേസമയം ബിസിനസ് മാനേജ്മെൻറ് ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് താരം ദുബായിൽ ജോലി ആരംഭിച്ചത്. കൺസ്ട്രക്ഷൻ മേഖലയിലായിരുന്നു താരം ജോലിചെയ്തിരുന്നത്.

മാസ ശമ്പളത്തിൽ ആയിരുന്നു ദുൽഖർ ജോലിചെയ്തിരുന്നത്. ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് താരം സിനിമയിൽ അരങ്ങേറിയത്. 2011 വർഷത്തിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ സിനിമ അരങ്ങേറ്റം.

> സിനിമയെക്കുറിച്ച് സീരിയസ് ആയി ആലോചിച്ചു തുടങ്ങിയ സമയത്ത് ദുൽഖറിൻറെ ഉമ്മ സുൽഫത്ത് നൽകിയ ഉപദേശം എന്താണെന്ന് അറിയുമോ? അത് പിന്നീട് ഇദ്ദേഹത്തിൻറെ കരിയറിൽ വളരെ നിർണായകമായി മാറുകയും ചെയ്തു. “വാപ്പച്ചിയെ പോലെ സിനിമയിൽ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്” – ഇതായിരുന്നു ഉമ്മ സുൽഫത്ത് നൽകിയ ഉപദേശം.

### Related Links & Sources
- [Original Story Source](https://moviemax.in/news/41216/this-is-the-advice-that-umma-gave-to-dulquar-before-coming-to-the-film)