---
title: "ഏതു തരം ബ്രായാണ് ഇട്ടിരിക്കുന്നതെന്ന് ആരാധകന്‍; ചുട്ട മറുപടി കൊടുത്ത് താരം "
english_title: "The fan wonders what kind of bra is put on; The actor gave a scathing reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41214/the-fan-wonders-what-kind-of-bra-is-put-on-the-actor-gave-a-scathing-reply"
published_at: "2022-05-06T22:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62755af88fecd_anikha.jpg"
keywords: []
---

# ഏതു തരം ബ്രായാണ് ഇട്ടിരിക്കുന്നതെന്ന് ആരാധകന്‍; ചുട്ട മറുപടി കൊടുത്ത് താരം 

> **Lead Summary:** **സോ**ഷ്യല്‍ മീഡിയ വന്നതോടെ നടീ നടന്മാരോടൊക്കെ എന്തും ഏതും പറയാമെന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ഇപ്പോള്‍ എല്ലാവരും ഇതിനൊക്കെ ചുട്ട മറുപടി കൊടുത്തു തുടങ്ങി.

## Article Content

**സോ**ഷ്യല്‍ മീഡിയ വന്നതോടെ നടീ നടന്മാരോടൊക്കെ എന്തും ഏതും പറയാമെന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ഇപ്പോള്‍ എല്ലാവരും ഇതിനൊക്കെ ചുട്ട മറുപടി കൊടുത്തു തുടങ്ങി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് നടി അനിഘ സുരേന്ദ്രന്‍ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

അതും താരം ഉപയോഗിക്കുന്ന ബ്രായെക്കുറിച്ചുള്ള ചോദ്യത്തിന്. ചോദ്യം ഇങ്ങനെ, എനിക്ക് ഉപദേശം വേണം എന്നും നിങ്ങള്‍ ഏതു തരത്തിലുള്ളതാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വളരെ കൂളായി തന്നെ അനിഘ അതിന് മറുപടിയും നല്‍കി.

ശരിയായ അളവിലുള്ള കോട്ടണ്‍ ബ്രാ ധരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് അനിഖ നല്‍കിയ മറുപടി.

എന്നാല്‍ കോട്ടണ്‍ ബ്രാ ധരിച്ചാല്‍ കാഴ്ചയില്‍ അത് മോശമായിരിക്കുമെന്നും അതിനാല്‍ താന്‍ ഓണ്‍ലൈന്‍ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നു പറഞ്ഞു.

എന്തായാലും മറുപടിയില്‍ ആരാധകന്‍ തൃപ്തനായിക്കാണണം. തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അനിഘ അഭിനയിക്കുന്നത്. നാഗാര്‍ജുന നിര്‍മിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41214/the-fan-wonders-what-kind-of-bra-is-put-on-the-actor-gave-a-scathing-reply)