---
title: "കെ.സുരേന്ദ്രന്റെ മകന്റെ വിവാഹം; താരമായി മമ്മൂട്ടി "
english_title: "Marriage of K. Surendran's son; Mammootty as the star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41210/marriage-of-k-surendrans-son-mammootty-as-the-star"
published_at: "2022-05-06T22:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275576fb6078_mamootty.jpg"
keywords: []
---

# കെ.സുരേന്ദ്രന്റെ മകന്റെ വിവാഹം; താരമായി മമ്മൂട്ടി 

> **Lead Summary:** **ബി **ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി.

## Article Content

**ബി **ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി.

ഉള്ള്യേരി-മുണ്ടോത്ത് കുനിത്താഴെക്കുനി നാരായണന്റേയും ശൈലജയുടേയും മകൾ ദിൽനയാണ് വധു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സിനിമാ താരം മമ്മൂട്ടി, വ്യവസായി എം.എ യൂസഫലി എന്നിവർ പങ്കെടുത്തു.

നിർമാതാവ് ആന്റോ ജോസഫാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ചിത്രം പങ്കുവച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41210/marriage-of-k-surendrans-son-mammootty-as-the-star)